സംവാദത്തിനായി പങ്കുവയ്ക്കുന്ന ചില പാഠങ്ങള്‍.........................
======================================
ഒന്ന്- ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് നീതിയേയും, കരുണയേയും, സമാധാനത്തേയും, സര്‍വ്വോപരി ജീവന്‍ കുടികൊള്ളുന്ന ആശയങ്ങളേയും പ്രണയിക്കുന്ന ഒരുപറ്റം നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുകയെന്നതാണ്..............
======================================
ഒന്ന്- ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് നീതിയേയും, കരുണയേയും, സമാധാനത്തേയും, സര്‍വ്വോപരി ജീവന്‍ കുടികൊള്ളുന്ന ആശയങ്ങളേയും പ്രണയിക്കുന്ന ഒരുപറ്റം നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുകയെന്നതാണ്..............
രണ്ട്- ഒരു മനുഷ്യന്‍റെ ക്രിയാത്മകതയെന്നു പറയുന്നത് താനുള്‍പ്പെടുന്ന ഇടങ്ങള്‍, ഒരു പുതിയലോകമെന്ന സ്വപ്നത്തെക്കുറിച്ചുള്ള ആശയങ്ങളും, സ്വപ്നങ്ങളും, അടയാളപ്പെടുത്തലുകള്‍കൊണ്ടും നിറക്കുമ്പോഴാണ്................
മൂന്ന്- ഒരിക്കലും ആരുടേയും നേതാവാകരുത്, ചിലരുടെ സഹയാത്രികരെങ്കിലുമാവുക (ക്രിസ്തു നമ്മെ എപ്പോഴും ഓര്‍മിപ്പിക്കുന്നതതാണ്)........അവരോടൊപ്പം പാഥേയം പങ്കുവയ്ക്കുക, തുറന്നു സംസാരിക്കുക..........അപ്പോഴറിയുന്ന ഒരു സത്യമുണ്ട്.........ഞാനും നീയുമെല്ലാം അസ്ഥിയില്‍ നിന്ന് അസ്ഥിയും, മാംസത്തില്‍ നിന്ന് മാംസവുമാണെന്ന്............നമുക്കൊരിക്കലും ശത്രുക്കളാകാന്‍ കഴിയില്ലെന്ന്............
നാല്- അഹങ്കാരികള്‍ ഫണം വിടര്‍ത്തിയാടി വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറുവാദം ഉന്നയിക്കരുത്, കാരണം അഹങ്കാരി മുങ്ങിക്കുളിച്ചിരിക്കുന്ന ചെളിവെള്ളത്തിലേക്ക് നമ്മേയും വലിച്ചിടും.......(വേറെ വഴിയായി സാവധാനം നടന്നുപോവുക).......അഹങ്കാരികളുടെ മുന്‍പില്‍ ആയിരം വാക്കുകളേക്കാള്‍ കരുത്തുള്ള നിശബ്ദതയും, മൂര്‍ച്ചയുള്ള വാളിനേക്കാള്‍ ശക്തിയുള്ള ബദല്‍ജീവിതവും പിന്തുടരുക.......അവരുടെ നിലപാടുകളോട് ആശയപരമായും, ദൈവശാസ്ത്രപരമായ നിലപാടുകള്‍കൊണ്ടും, സംവാദങ്ങള്‍കൊണ്ടും നേരിടുക.......അതിനുള്ള ഇടങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുക..................അഹങ്കാരികള്‍ സ്വയം ഒറ്റപ്പെടും.....ഒരുപക്ഷേ നീ കുരിശുവഹിച്ചെങ്കില്‍ കൂടി.........
അഞ്ച്- ജീവിതത്തിന്‍റെ ഒരുഘട്ടത്തിലും എവിടേയും(അത് വീട്ടിലും, പൊതു ഇടങ്ങളിലും) സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ അടിസ്ഥാനമിട്ട നിര്‍മിതികളോ, തീരുമാനങ്ങളോ എടുക്കരുത്........ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപയോഗിച്ചുകൊണ്ട്(അതാണ് ഇന്നത്തെ ഒരു ശൈലി- ബിനാമികളുടെ ലോകം) എടുപ്പിക്കരുത്...........അതുപോലെ വ്യക്തിവിരോധങ്ങള്‍ തീര്‍ക്കുവാന്‍ പൊതുസമൂഹങ്ങളെ ബലിയാടാക്കരുത്.........അത് തലമുറകളോട് ചെയ്യുന്ന കൊലപാതകം തന്നെയാണ്................എന്നാല്‍ പുതിയൊരു ലോകക്രമത്തിനായി വാ തോരാതെ സംസാരിക്കുക, മടുത്തുപോകാതെ ജീവിക്കുക, തളര്‍ന്നു പോകാതെ അധ്വാനിക്കുക................
ആറ്- സത്യത്തെ കുഴിച്ചുമൂടാന്‍ ആര്‍ക്കും കഴിയില്ല........സത്യം കരുത്തോടെ ഉയിര്‍ക്കും...........ഉയിര്‍പ്പിന്‍റെ വഴി സത്യത്തിന്‍റെ വഴിയാണ്...........
ഏഴ് – ധാരാളം പൊയ്മുഖങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്.........അത് ധരിക്കുന്നവരാണ് ഏറെയും........പൊയ്മുഖങ്ങള്‍ നമ്മെ സുന്ദരന്മാരും സുന്ദരികളുമാക്കുമെങ്കിലും നാം ഒടുക്കം ചെന്നുചേരുക കപടതയുടെ മൊത്തവ്യാപാരക്കമ്പോളത്തിലും...........ഇവിടെയും ലാഭമുണ്ടാകും. പക്ഷേ ഒന്നോര്‍ക്കുക, ആത്യന്തിക ജീവിതത്തില്‍ ജീര്‍ണതയുടെ അവശേഷിപ്പുകള്‍ പേറുന്നവരായി നാം മാറും..........ഒടുക്കം, വിലയില്ലാത്ത കുറെ മഞ്ഞലോഹത്തിന്‍റെയും ആരൊക്കെയോ വീതംവച്ച് തിന്നുതീര്‍ക്കാനിരിക്കുന്ന സ്വത്തുക്കളുടെയും കൂട്ടിരിപ്പുകാരുമായിത്തീരുന്ന കാലം അധികം ദൂരത്തല്ല............കൂട്ടുകാരായി ഏകാന്തതയും, നിരാശാബോധവും............
പ്രാര്‍ത്ഥന - ക്രിസ്തുവേ, ജീവന്‍റെ വഴിയേ............എന്നേയും ചേര്‍ക്കൂ നിന്‍റെ സൌഹൃദവലയത്തില്‍......ആമേന്‍
-----------------------------------------------------------
സജീവച്ചന്‍
-----------------------------------------------------------
സജീവച്ചന്‍
No comments:
Post a Comment