Powered By Blogger

Saturday, February 25, 2012

ക്രൂശിക്കപ്പെടുന്ന ക്രൂശ്



നീതിയുടെമേല്‍ അനീതിയുടെ ആധിപത്യം....
സ്നേഹത്തിന്‍റെമേല്‍ വിദ്വേഷത്തിന്‍റെ ആക്രമണം........
വിമോചനത്തിന്‍റെമേല്‍ ചൂഷണത്തിന്‍റെ കടന്നുകയറ്റം
അതാണ് ക്രൂശിന്റെ വെളിപ്പെടുത്തല്‍

ആ ക്രൂശിന്നു വീണ്ടും ക്രൂശിക്കപ്പെടുന്നു................

നമ്മുടെ ദേവാലയത്തിലും ഭവനങ്ങളിലും ക്രൂശ് അലങ്കാര വസ്തുവാകുമ്പോള്‍ നാം ക്രൂശിനെ വീണ്ടും ക്രൂശിക്കുന്നു..................

നാം ക്രൂശിനെ ആഭരണമാക്കുമ്പോള്‍ ക്രൂശിനെ വീണ്ടും ക്രൂശിക്കുന്നു

ക്രൂശിനെ മതചിഹനമാക്കി ആധിപത്യത്തിനും അഴിമതിക്കും ഉപയോഗിക്കുമ്പോള്‍ ക്രൂശിനെ നാം വീണ്ടും ക്രൂശിക്കുന്നു.......

ക്രൂശിനെ ആഡംബരത്തിന്‍റെയും കീഴടക്കിലെന്റെയും അടയാളമാകുമ്പോള്‍ ക്രൂശിനെ നാം വീണ്ടും ക്രൂശിക്കുന്നു.......

ക്രൂശിനെ വിഭജനത്തിന്‍റെയും പക്ഷപാതത്തിന്‍റെയും ആയുധമാക്കുമ്പോള്‍ ക്രൂശു വീണ്ടും ക്രൂശിക്കപ്പെടുന്നു................

ക്രൂശിനെ കമ്പോള വസ്തുവാക്കുമ്പോള്‍ ക്രൂശിനെ നാം ക്രൂശിക്കുന്നു

മരക്കുരിശുയര്‍ത്തിയ തീജ്യാല അണക്കപ്പെടുന്നുവോ?
ക്രിസ്തുവിനെ ക്രൂശിച്ച ക്രൂശ് ഇന്നും ക്രൂശിക്കപ്പെടുന്നു

ഈ നോമ്പുകാലം ക്രൂശുയര്‍ത്തിയ പുതിയ ആകാശത്തിന്‍റെയും ഭൂമിയുടെയും വെള്ളിവെളിച്ചത്തിലേക്കുള്ള യാത്രയാകട്ടെ.................

Friday, February 24, 2012

എനിക്കു വയ്യേ.....

എന്‍റെ സ്വന്തം ഭാഷയായ മലയാളത്തില്‍ എനിക്കിപ്പോള്‍ എഴുതാന്‍ കഴിയുന്നു എന്നത് എന്നെ എത്രയധികം സന്തോഷിപ്പിക്കുന്നുവെന്നോ !

ഇതെന്‍റെ ഭാഷ, ഇതെന്‍റെ സംസ്കാരം, ഇതെന്‍റെ സങ്കല്പ ലോകത്തിന്‍റെ താക്കോല്‍..........

എന്തേ മലയാളിക്ക് സ്വന്തം ഭാഷയെ സ്നേഹിക്കുവാന്‍ കഴിയുന്നില്ല ?

ഭാഷയെന്നും അധിനിവേശത്തിന്റെ ചരിത്രം പറയുന്നു

എന്തുകൊണ്ട് മലയാളത്തിന്‍റെ സ്വന്തം എഴുത്തുകാരെ ലോകം അറിയുന്നില്ല?
എന്തുകൊണ്ട്‌ ആംഗലേയ എഴുത്തുകാരെ ലോകം അറിയുന്നു? അവര്‍ക്ക് ലഭിച്ച പ്രസിദ്ധി നമ്മുടെ ഏഴുത്തുകാര്‍ക്ക്‌ ലഭിക്കാതെ പോയത് എന്തുകൊണ്ട്?

അധിനിവേശത്തെ ചെറുത്തവരെന്നും ഭാഷയെ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു

ജര്‍മന്‍കാരെ കണ്ടു പഠിക്ക്.......അവര്‍ ഭാഷയെ മറന്നില്ല
ജര്‍മനിയില്‍ പോയി ജീവിക്കണമെങ്കില്‍ ജര്‍മന്‍ ഭാഷ പഠിക്കണം

ചരിത്രബോധം ഉണ്ടാവണമെങ്കില്‍ നമ്മുടെ ചരിത്രകാരന്മാര്‍ നമ്മുടെ ഭാഷയില്‍ ചരിത്രമെഴുതണം. അതേ ഭാഷയില്‍ നാമത് വായിക്കണം, പഠിക്കണം

നമുക്ക്‌ എഴുതാം നമ്മുടെ സ്വന്തം ഭാഷയില്‍
നമുക്കു വായിക്കാം നമ്മുടെ സ്വന്തം മലയാളത്തില്‍