Powered By Blogger

Wednesday, April 18, 2012

തന്ത്രപരമായ നിശബ്ദത.....

പാപത്തിന്‍റെ പോര്‍വിളി എങ്ങും മുഴങ്ങുന്നു.............
ഇവിടെ  തന്ത്രപരമായ നിശബ്ദത എന്നൊരു നിലപാടുണ്ടോ?

സുഹൃത്തേ നിന്‍റെ നിശബ്ദത സൃഷ്ടിക്കുന്ന പരിസരം പാപത്തിന്‍റെ ശക്തികള്‍ക്ക് പ്രയോജനമല്ലേ.....?

തന്ത്രപരമായ നിശബ്ദത...........

പാപത്തെ ഭയക്കുന്നതിന്‍റെ തെളിവല്ലേ...!
പാപത്തിന്‍റെ വക്താക്കളെ നീ ഭയക്കുന്നുവോ?
മരണത്തിന്‍റെ തേര്‍വാഴ്ചയില്‍ നിനക്കെന്തു പ്രയോജനം?
മരണം നല്‍കുന്ന സുരക്ഷിതത്തില്‍ നീ വിശ്വസിക്കുന്നുവോ?

തന്ത്രപരമായ നിശബ്ദത...........

ദൈവഹിതത്തിനെതിരല്ലേ അത്.....
ദൈവരാജ്യത്തിനെതിരല്ലേ അത്.......
ദൈവിക വാക്കുകളുടെ ഒഴുക്കിനെതിരല്ലേ നിന്‍റെ നിശബ്ദത........

അവനെ ക്രൂശിക്ക.......അവനെ ക്രൂശിക്ക........അവനെ ക്രൂശിക്ക....

നിശബ്ദനായിരിക്കാന്‍ നിനക്കു കഴിയുമോ?
നിങ്ങള്‍ നിശബ്ദരായാല്‍ കല്ലുകള്‍ ആര്‍ത്തു വിളിക്കും..........

തന്ത്രപരമായ നിശബ്ദതയെന്നൊരു നിലപാടുണ്ടോ?
ദൈവത്തെ നിശബ്ദമാക്കുവാന്‍ നിനക്ക് കഴിയുമോ?

മിണ്ടരുത്.......കൊന്നുകളയും..........

Tuesday, April 17, 2012

നീ അന്വേഷിക്കുന്ന ദൈവം......

നീ അന്വേഷിക്കുന്ന ദൈവം നിന്നെ അന്വേഷിക്കുന്നു...
എന്തിനെന്നോ....?

ഒരിറ്റു സ്നേഹം മറ്റുള്ളവര്‍ക്ക് നല്കാന്‍.....

സുഹൃത്തേ......നീ അന്വേഷിക്കുന്ന ദൈവം അധികാരികളോടൊപ്പമില്ല...
അധികാരത്തിലെപ്പോഴും കീഴടക്കലിന്‍റെ ത്വരയുണ്ട്.......

സുഹൃത്തേ....നീ അന്വേഷിക്കുന്ന ദൈവം സമ്പന്നരോടോപ്പമില്ല......
സമ്പന്നതിയിലെപ്പോഴും കൂട്ടിവക്കലിന്‍റെ കഥയുണ്ട്........

ദൈവം കീഴക്കുന്നവരോടൊപ്പമില്ല.........
ദൈവം കീഴടക്കപ്പെട്ടവരോടൊപ്പം യാത്ര ചെയ്യുന്നു.........

ദൈവം കൂട്ടി വയ്ക്കുന്നവരോടൊപ്പമല്ല.............
ദൈവം പങ്കുവയ്ക്കുന്നവരോടൊപ്പം അത്താഴം കഴിക്കുന്നു.....

ദൈവത്തെ അന്വേഷിക്കുന്ന സുഹൃത്തേ ......പോകൂ അതിരുകളിലേക്ക്
ദൈവത്തെ അന്വേഷിക്കുന്ന സുഹൃത്തേ....പോകൂ തകര്‍ക്കപ്പെട്ടവരിലേക്ക്.......

ദൈവം അഹങ്കാരികളുടെ ആലയങ്ങളില്ല...................
ദൈവം നിര്‍ദ്ധനരുടെയും പീഡിതരുടെയും കുടിലുകളിലന്തിയുറങ്ങുന്നു.......

സുഹൃത്തേ അഹങ്കാരികളുടെ ആലയം വിട്ട് പുറത്തേക്കിറങ്ങൂ......
ദൈവം നിന്നെ കാത്തു പുറത്തു നില്‍ക്കുന്നു...........


വെറുതെ ഒരു വാക്ക്......

സുഹൃത്തേ നീ എന്തിനെന്നെ ചെളി വാരിയെറിയുന്നു?
ഞാന്‍ നിന്നോടോന്നും ചെയ്തില്ലല്ലോ?

തെറ്റിനെ ഞാന്‍ എതിര്‍ക്കുന്നതില്‍ താങ്കള്‍ എന്തിനിങ്ങനെ അസഹ്യത കാണിക്കുന്നു?
എന്നെ വെറുതെ വിടൂ........

നമുക്കൊരിമിച്ചു സ്വപ്നം കാണാം ഒരു നല്ല നാളേക്കായി......
നമുക്കൊരിമിച്ചു ചര്‍ച്ചയിലേര്‍പ്പെടാം ഇന്നിന്‍റെ വെല്ലുവിളി നേരിടാനായി......

താങ്കളുടെ അസഹ്യതയുടെ ഉറവിടം ഭയത്തില്‍ നിന്നാണോ?

എന്നെ വെറുതെ വിടൂ.......

നമുക്കൊരുമിച്ചു ഭാരത്തിലിരിക്കുന്നവരെക്കുറിച്ച് സംസാരിക്കാം........
നമുക്കൊരുമിച്ചു യാത്ര ചെയ്യാം വിടുതലിന്‍റെ ഇടപെടലുകളുമായ്........

നമ്മുടെ നിയോഗം അതിനല്ലേ.....?