Powered By Blogger

Saturday, July 7, 2012

വസ്ഥിരാജ്ഞി എന്നെ പഠിപ്പിച്ചത്


വസ്ഥിരാജ്ഞി എന്നെ പഠിപ്പിച്ചത്

വേദപുസ്തകത്തില്‍, നിലവിലുണ്ടായിരുന്ന ചില ആധിപത്യവ്യവഹാരങ്ങളോടുള്ള ശക്തമായ ചെറുത്തുനില്‍പ്പുകള്‍ നടത്തുന്ന വ്യക്തികളുടെ വിവരണങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെപ്പോകുന്ന ഒരു പേരാണ് വസ്ഥിരാജ്ഞി............

(.......ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും വസ്ഥിരാജ്ഞിയുടെ സൌന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരുവാന്‍ കല്‍പിച്ചു; അവള്‍ സുമുഖിയായിരുന്നു. എന്നാല്‍ ഷണ്ഡന്‍മാര്‍ മുഖാന്തരം അയച്ച രാജകല്‍പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു......എസ്ഥേര്‍ 1:11,12)

അവര്‍ കലഹിച്ചത്........

ഒന്ന് ആധിപത്യവ്യവഹാരങ്ങളുടെ പ്രയോക്താക്കളോടാണ്........ഒരുചക്രവര്‍ത്തിയോട്.......സ്വന്തം ഭര്‍ത്താവിനോട്

രണ്ട് പുരുഷമേധാവിത്വത്തോടും ആ വ്യവസ്ഥിതിയുടെ ആസ്വാദകരോടും..........പ്രഭുക്കന്മാരോടും അധികാരികളോടും.......

വസ്ഥിരാജ്ഞി പറയാതെ പറഞ്ഞത്.......

എന്‍റെ ശരീരം ഒരു പ്രദര്‍ശനവസ്തുവല്ല.................

എന്‍റെ ശരീരം ഒരു ഉപഭോഗവസ്തുവല്ല...........

എന്‍റെ സ്വത്വവും ശരീരവും ചൂഷണം ചെയ്യപ്പെടാനുള്ളതല്ല..........

രാജ്ഞിപദവിയും അതിന്‍റെ ആഡംബരവും എനിക്ക് നിസ്സാരമാണ്........

അധാര്‍മികതയെ നിഷേധിക്കുവാന്‍ എനിക്ക് അവകാശമുണ്ട്..........എന്ത് വില കൊടുക്കേണ്ടിവന്നാലും.......

വസ്ഥിരാജ്ഞി പറയാതെ ഊന്നിപ്പറഞ്ഞത്.........

എന്‍റെ ആത്മാഭിമാനം ഞാന്‍ ആര്‍ക്കും പണയം വച്ചിട്ടില്ല.........(അത് ചക്രവര്‍ത്തിക്കോ ഭര്‍ത്താവിനോ പോലും..............)

മേലാള കീഴാള വ്യവസ്ഥിതിയെ ഞാന്‍ നിഷേധിക്കുന്നു....................

ഉത്തരവാദിത്തങ്ങള്‍ കീഴടക്കാനുള്ളതല്ല...........കീഴടക്കപ്പെട്ടവരെ വിട്ടയപ്പിക്കുവാനുള്ള പ്രക്രിയയില്‍ ഏര്‍പ്പെടുവാനുള്ള നിയോഗമാണ്.......

ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവസാദൃശ്യത്തിലാണ്...........

ഞാന്‍ ദൈവത്തിന്‍റെ വകയാണ്..........

എനിക്കുമുണ്ട് വിവേകം........എനിക്കുമുണ്ട് തിരിച്ചറിവ്........

എനിക്കുമുണ്ട് നിലപാടുകള്‍........എനിക്കുമുണ്ട് ബോധ്യങ്ങള്‍

ഞാന്‍ കേവലമൊരു വില്‍പനച്ചരക്കല്ല...........

ഞാന്‍ കേവലമൊരു പ്രദര്‍ശനവസ്തുവല്ല......

മനുഷ്യനിര്‍മിതമായ ഒരു ആധിപത്യവ്യവഹാരങ്ങളുടേയും കീഴില്‍ ഒരു ഇരയാവേണ്ടവളല്ല ഞാന്‍................

ദൈവനിര്‍മിതമായ ഒരു സമൂഹത്തിലെ അംഗമാണ് ഞാന്‍.........

ഇവിടെ ഞാനൊറ്റക്കക്കല്ല........നീതിബോധമുള്ള ഒരു ദൈവത്തോടൊപ്പമാണ് എന്‍റെയാത്ര.............

Wednesday, July 4, 2012

കൊളോണിയലിസം.......



ഞാന്‍ എന്‍റെ വിലകൂടിയ കാറില്‍നിന്നും പുറത്തേക്കിറങ്ങി............അവിടെ നിന്ന ഒരുവനെ എന്‍റെ അടുക്കലേക്ക് വിളിച്ചു. എന്നിട്ട് ഞാന്‍ അവനോടു പറഞ്ഞു...........

എന്‍റെ കാല്‍ തൊട്ടു വന്ദിക്കുക...........ഞാന്‍ നിനക്ക് ഉഛിഷ്ടം തരാം

എന്‍റെ മുന്‍പില്‍ കൈ കൂപ്പുക...................ഞാന്‍ നിനക്ക് ചില ഔദാര്യങ്ങള്‍ ചെയ്യാം

എന്നോട് മാത്രം അഭിപ്രായം ചോദിക്കുക.....ഞാന്‍ നിനക്ക് ചില അധികാരങ്ങള്‍ നല്‍കാം

എന്നെ മാത്രം അനുസരിക്കുക......ഞാന്‍ നിന്നെ മഹാന്‍ ആക്കാം

നിന്‍റെ നട്ടെല്ല് ഊരി എന്‍റെ അലമാരയില്‍ വയ്ക്കുക....ഞാന്‍ നിനക്കൊരു പ്രശസ്തിപത്രം നല്‍കാം

ഞാന്‍ ഉടമയും................ നീ അടിമയും........(മറക്കരുത്)

ഞാന്‍ വിവേകിയും................. നീ മണ്ടനും.....(മണ്ടാ എന്ന് ഞാന്‍ നിന്നെ വിളിക്കുമ്പോള്‍ നീ അടിയനെ വിളിച്ചുവോ സാറേ എന്ന് ഉറക്കെ ചോദിക്കണം)

ഞാന്‍ പരിഷ്‌കൃതനും....................നീ അപരിഷ്കൃതനും ( എന്‍റെ കോട്ടും സൂട്ടും ഇട്ടാല്‍ ഞാന്‍ നിന്നെ പരിഷ്കാരിയായി പരിഗണിക്കാം...അതും എന്‍റെ ഔദാര്യം)

ഞാന്‍ സംസാരിക്കും............നീ നിശബ്ദനായിരിക്കുക

ഞാന്‍ തീരുമാനിക്കും.......നീ അനുസരിക്കുക

എന്‍റെ വാലില്‍ തൂങ്ങുക..........ഞാന്‍ നിന്നെ ഇടയ്ക്കൊക്കെ ഹഗ്ഗ് ചെയ്യാം

എന്നെ വണങ്ങുക..............ഞാന്‍ നിന്നെ നോക്കി ഇടയ്ക്കൊക്കെ ചിരിക്കാം
ഞാന്‍ നിന്നെ അപമാനിക്കുമ്പോള്‍ നീ അത്ര കാര്യമായിട്ടെടുക്കരുത്.............അതൊക്കെ എന്‍റെ ചില തമാശകള്‍ മാത്രം

പിന്നെ ഒരു രഹസ്യം പറയാം...........(നീ തെറ്റിദ്ധരിക്കരുത്).....എന്നെ മാത്രം അനുസരിക്കുക...ദൈവത്തെപ്പോലും അനുസരിക്കരുത്

പിന്നെ എന്‍റെ അഭിപ്രായങ്ങളെ എന്തുവിലകൊടുത്തും മാനിക്കണം.............ഇടയ്ക്കൊക്കെ കൈയടിക്കണം........മറ്റുള്ളവരുടെ മുന്‍പില്‍ എന്‍റെ അഭിപ്രായങ്ങള്‍ ഏറ്റുപറയണം...........

എന്നാല്‍ അവന്‍റെ കണ്ണിലെ കനല്‍ എന്നെ അതിശയിപ്പിച്ചു.........

നിര്‍ത്തൂ.......അവന്‍ എന്നോട് ആക്രോശിച്ചു

അവന്‍റെ ശബ്ദം മാന്‍പേടകളെ പ്രസവിപ്പിക്കുമാറാക്കുന്നതായിരുന്നു.......

അവന്‍റെ ശബ്ദം മരുഭൂമിയെ നടുക്കുന്നതിനു സമമായിരുന്നു......

അവന്‍റെ ശബ്ദം എന്നെ ഭയപ്പെടുത്തി.............

അവന്‍റെ മെലിഞ്ഞ ചൂണ്ടുവിരല്‍ എന്‍റെനേര്‍ക്കുയര്‍ന്നു.....

നീ പാപത്തിന്‍റെ സന്തതി.........സര്‍പ്പസന്തതി......

രോഷം നിറഞ്ഞ അവന്‍റെ വാക്കുകള്‍ ഒരു മിന്നലായി എന്‍റെമേല്‍ വന്നു....

ഒരു കൊടുങ്കാറ്റുപോലെയായിരുന്നു അവന്‍റെ മടക്കയാത്ര.............

ഞാന്‍ ലജ്ജിതനായി എന്‍റെ വിലകൂടിയകാറില്‍ക്കയറി..........ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു............ഞാന്‍ ആരുമല്ലെന്ന്.....