Powered By Blogger

Wednesday, July 4, 2012

കൊളോണിയലിസം.......



ഞാന്‍ എന്‍റെ വിലകൂടിയ കാറില്‍നിന്നും പുറത്തേക്കിറങ്ങി............അവിടെ നിന്ന ഒരുവനെ എന്‍റെ അടുക്കലേക്ക് വിളിച്ചു. എന്നിട്ട് ഞാന്‍ അവനോടു പറഞ്ഞു...........

എന്‍റെ കാല്‍ തൊട്ടു വന്ദിക്കുക...........ഞാന്‍ നിനക്ക് ഉഛിഷ്ടം തരാം

എന്‍റെ മുന്‍പില്‍ കൈ കൂപ്പുക...................ഞാന്‍ നിനക്ക് ചില ഔദാര്യങ്ങള്‍ ചെയ്യാം

എന്നോട് മാത്രം അഭിപ്രായം ചോദിക്കുക.....ഞാന്‍ നിനക്ക് ചില അധികാരങ്ങള്‍ നല്‍കാം

എന്നെ മാത്രം അനുസരിക്കുക......ഞാന്‍ നിന്നെ മഹാന്‍ ആക്കാം

നിന്‍റെ നട്ടെല്ല് ഊരി എന്‍റെ അലമാരയില്‍ വയ്ക്കുക....ഞാന്‍ നിനക്കൊരു പ്രശസ്തിപത്രം നല്‍കാം

ഞാന്‍ ഉടമയും................ നീ അടിമയും........(മറക്കരുത്)

ഞാന്‍ വിവേകിയും................. നീ മണ്ടനും.....(മണ്ടാ എന്ന് ഞാന്‍ നിന്നെ വിളിക്കുമ്പോള്‍ നീ അടിയനെ വിളിച്ചുവോ സാറേ എന്ന് ഉറക്കെ ചോദിക്കണം)

ഞാന്‍ പരിഷ്‌കൃതനും....................നീ അപരിഷ്കൃതനും ( എന്‍റെ കോട്ടും സൂട്ടും ഇട്ടാല്‍ ഞാന്‍ നിന്നെ പരിഷ്കാരിയായി പരിഗണിക്കാം...അതും എന്‍റെ ഔദാര്യം)

ഞാന്‍ സംസാരിക്കും............നീ നിശബ്ദനായിരിക്കുക

ഞാന്‍ തീരുമാനിക്കും.......നീ അനുസരിക്കുക

എന്‍റെ വാലില്‍ തൂങ്ങുക..........ഞാന്‍ നിന്നെ ഇടയ്ക്കൊക്കെ ഹഗ്ഗ് ചെയ്യാം

എന്നെ വണങ്ങുക..............ഞാന്‍ നിന്നെ നോക്കി ഇടയ്ക്കൊക്കെ ചിരിക്കാം
ഞാന്‍ നിന്നെ അപമാനിക്കുമ്പോള്‍ നീ അത്ര കാര്യമായിട്ടെടുക്കരുത്.............അതൊക്കെ എന്‍റെ ചില തമാശകള്‍ മാത്രം

പിന്നെ ഒരു രഹസ്യം പറയാം...........(നീ തെറ്റിദ്ധരിക്കരുത്).....എന്നെ മാത്രം അനുസരിക്കുക...ദൈവത്തെപ്പോലും അനുസരിക്കരുത്

പിന്നെ എന്‍റെ അഭിപ്രായങ്ങളെ എന്തുവിലകൊടുത്തും മാനിക്കണം.............ഇടയ്ക്കൊക്കെ കൈയടിക്കണം........മറ്റുള്ളവരുടെ മുന്‍പില്‍ എന്‍റെ അഭിപ്രായങ്ങള്‍ ഏറ്റുപറയണം...........

എന്നാല്‍ അവന്‍റെ കണ്ണിലെ കനല്‍ എന്നെ അതിശയിപ്പിച്ചു.........

നിര്‍ത്തൂ.......അവന്‍ എന്നോട് ആക്രോശിച്ചു

അവന്‍റെ ശബ്ദം മാന്‍പേടകളെ പ്രസവിപ്പിക്കുമാറാക്കുന്നതായിരുന്നു.......

അവന്‍റെ ശബ്ദം മരുഭൂമിയെ നടുക്കുന്നതിനു സമമായിരുന്നു......

അവന്‍റെ ശബ്ദം എന്നെ ഭയപ്പെടുത്തി.............

അവന്‍റെ മെലിഞ്ഞ ചൂണ്ടുവിരല്‍ എന്‍റെനേര്‍ക്കുയര്‍ന്നു.....

നീ പാപത്തിന്‍റെ സന്തതി.........സര്‍പ്പസന്തതി......

രോഷം നിറഞ്ഞ അവന്‍റെ വാക്കുകള്‍ ഒരു മിന്നലായി എന്‍റെമേല്‍ വന്നു....

ഒരു കൊടുങ്കാറ്റുപോലെയായിരുന്നു അവന്‍റെ മടക്കയാത്ര.............

ഞാന്‍ ലജ്ജിതനായി എന്‍റെ വിലകൂടിയകാറില്‍ക്കയറി..........ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു............ഞാന്‍ ആരുമല്ലെന്ന്.....

No comments:

Post a Comment