എന്‍റെ യാത്രയില്‍ ഇന്നും ഞാന്‍ ദൈവമുഖം കണ്ടു…......
അത് പക്ഷേ ഒരു തെരുവിലലയുന്ന പെണ്‍കുട്ടിയിലായിരുന്നു......
ആ ദര്‍ശനം എന്നെ വീണ്ടും അസ്വസ്ഥതയുടെ നിലയില്ലാക്കയത്തിലേക്ക്
തള്ളിയിട്ടു.....എപ്പോഴൊക്കെയോ ആ മുഖം എന്‍റെ മനസ്സിന്‍റെ (അഴുക്കുപുരണ്ട)
കണ്ണാടിയില്‍ തെളിഞ്ഞുവന്നു..........
ആ മുഖം കലുഷിതമായിരുന്നു....... രോഷവും, പ്രതിഷേധവും, ജീവനായുള്ള പോരാട്ടവും ആ മുഖത്ത് പ്രതിഫലിച്ചിരുന്നു........
ആ മുഖത്ത് തന്നെ ഇത്തരത്തിലാക്കിയ വ്യവസ്ഥിതിയോടും അതിന്‍റെ പ്രവാചകന്മാരോടും
അനുചരന്മാരോടുമുള്ള നിഷേധമോ, യുദ്ധപ്രഖ്യാപനമോ ഞാന്‍
കണ്ടു.....
സ്വയംപ്രതിരോധത്തിനെന്നപോലെ കൈയ്യില്‍ ഒരു വലിയ വടിയുമുണ്ടായിരുന്നു.....ആ വടി
ആഞ്ഞു തറയില്‍ കുത്തുമ്പോള്‍ ആരുടെയോക്കെയോ മുഖത്തും ചങ്കിലും അവള്‍
കുത്തുന്നതുപോലെ എനിക്ക് തോന്നി....(തോന്നലല്ല ശരി തന്നെയാണ്)
തന്നെ പരിഹാസത്തോടെ നോക്കുന്നവരോടെല്ലാം അവള്‍ മറുപടി പറഞ്ഞത് തീക്ഷണമായ ഒരു
നോട്ടത്തിലൂടെയായിരുന്നു........
അവളുടെ മുഴിഞ്ഞുകീറിയ വസ്ത്രം ശരീരത്തിനു ചുറ്റുമുള്ള ഒരു ഉരുക്കുകോട്ടപോലെ
അവള്‍ വിശ്വസിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു....... (തോന്നലല്ല ശരി തന്നെയാണ്)
അവളുടെ ഉറച്ച കാല്‍വെയ്പ്പുകള്‍ക്ക് ഒരായിരം വാക്കുകളേക്കാള്‍
ഘനമുണ്ടായിരുന്നു.......
ഒരു കൂറ്റന്‍ പ്രതിഷേധറാലി നയിക്കുന്ന ഒരു നേതാവിന്‍റെ കരുത്ത് ആ കാല്‍വെയ്പ്പുകളില്‍
തുടിക്കുന്നുണ്ടായിരുന്നു......
കൊടുംവെയിലും, തെരുവിലെ അലച്ചിലും, കഠിനാദ്ധ്വാനവും ക്ഷീണിപ്പിച്ച ആ മുഖം ഒരു ഊര്‍ജപ്രവാഹത്തിന്‍റെ ഉറവയായി
എനിക്കു തോന്നി (തോന്നലല്ല ശരി തന്നെയാണ്)......
ആ മുഖം വിശുദ്ധിയുടെ പുനര്‍വായനയുടെയും വ്യാഖ്യാനത്തിന്‍റെയും ആധികാരിക
പ്രബന്ധത്തിലെ സൂക്ഷ്മവും ചടുലവുമായ വരികളെന്നകണക്കെ വെളിവായ് വന്നു......
അവള്‍ ഒറ്റക്കെന്നു തോന്നിപ്പിച്ചെങ്കിലും അവള്‍
ഒറ്റക്കായിരുന്നില്ല.......കാലവും ചരിത്രവും ഓര്‍ക്കാതെപോയ(പാര്‍ശ്വവല്‍ക്കരിച്ച)
ഒരായിരം ദൈവസാദൃശമുള്ള പുണ്യവതികള്‍ അവള്‍ക്ക് കരുത്ത് പകര്‍ന്ന് ആ യാത്രയില്‍
അവളോടൊപ്പമുണ്ടായിരുന്നു.....
ആ മുഖം ദൈവസാദൃശത്തിന്‍റെ പര്യായം തന്നെയായിരുന്നു...........
കരുത്തും, ഊര്‍ജവും, വിശുദ്ധിയും, ധീരതയും, തീക്ഷ്ണതയും,
ജീവന്‍റെ നിഷേധത്തോടുള്ള പ്രതിഷേധവും നിറഞ്ഞ ആ മുഖം ദൈവത്തിന്‍റെ അപരിചിത ഭാവമായി ഇന്നും......!!!!!!!...................പലര്‍ക്കും......(പ്രത്യേകിച്ച് വരേണ്യവര്‍ഗത്തിനും
അധികാരവര്‍ഗത്തിനും).....................!!!!!!!!!!!!!!!!!
അവളുടെ യാത്ര നിശബ്ദമാണെങ്കിലും അര്‍ത്ഥശൂന്യവും, കപടവുമായ, വാക്ധോരണികളെക്കാള്‍
എത്രയോ കാതം മുന്‍പിലായിരുന്നു അവള്‍ പറയാതെ പറഞ്ഞ വാക്കുകള്‍..............
ആ യാത്ര അസ്ഥിമജ്ജകളെ തകര്‍ക്കുന്ന വചനഗീതത്തിന്‍റെ അലയൊലികള്‍ കണക്കെ ആഞ്ഞടിക്കുന്നുണ്ടായിരുന്നു...........
ദൈവം തെരുവിലലയുമ്പോള്‍ ഒരുകൂട്ടര്‍ ദൈവത്തെ അന്വേഷിച്ചു കൊട്ടാരങ്ങളിലേക്ക് യാത്ര
തിരിക്കുന്നു.....
മറ്റൊരു കൂട്ടര്‍ തെരുവിലലയുന്ന ദൈവത്തെ കല്ലെറിയുന്നു..........പരിഹസിക്കുന്നു.......തുപ്പുന്നു.......എന്നിട്ടവര്‍
ഉറക്കെപ്പറയുന്നു............അവളെ കഴുമരത്തില്‍ കയറ്റുക.............
എന്‍റെ ദൈവമേ.........നീ എന്നില്‍ സൃഷ്ടിക്കുന്ന ഈ അസ്വസ്ഥത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു............നീ എന്നില്‍നിന്നും നിന്‍റെ കാഴ്ചയെ മറയ്ക്കരുതേ..........