ഒരു പേജില്‍ കവിയാതെ ഉത്തരം എഴുതുക
..............................
അതിരാവിലെ എന്‍റെ
അടുക്കല്‍ വന്ന ദൈവം എന്നെ ഒന്നടിമുടിനോക്കി....ഞാന്‍ കുന്തം വിഴുങ്ങിയവനെപ്പോലെ
നിന്നുപോയി. ദൈവം വിടുന്ന ലക്ഷണമില്ല......ഇത്തവണ കുറെ ചോദ്യങ്ങളുമായിട്ടാണ്
വരവെന്നു തോന്നുന്നു...തോന്നലല്ല....യാഥാര്‍ഥ്യം തന്നെ!!!!!!!!!!!!!!!!!!!
എന്നിട്ടെന്നോടുപറഞ്ഞു....ഒരു
കടലാസും പേനയുമെടുത്തു ഒരു പേജില്‍ കവിയാതെ ഉത്തരം എഴുതുക
ചോദ്യങ്ങള്‍ ചുവടെ......!!!!!!!!!!!!!!!!!!!
..............................................................................................................................................
വിമര്‍ശനങ്ങളെ ഭയക്കാറുണ്ട് അല്ലേ.....?
വിമര്‍ശനങ്ങളെ ഭയക്കാറുണ്ട് അല്ലേ.....?
എവിടെയോ ഒരു
സുരക്ഷിതത്വമില്ലായ്‌മ കാണുന്നുണ്ടല്ലോ......?
ഞാന്‍ മാത്രം ശരി
എന്നൊരു ഭാവം നിന്നില്‍ എവിടെയോ കറങ്ങിനടക്കുന്നുണ്ട്.......?
ധരിച്ചിരിക്കുന്ന
മുഖംമൂടികള്‍ വലിച്ചുകീറപ്പെടുമെന്ന ഭയവും കലശലായുണ്ടല്ലോ അല്ലേ?
വിമര്‍ശനങ്ങളെ
മാത്രമല്ല വിമര്‍ശകരെയും ഭയക്കാറുണ്ട് അല്ലേ?
ഇപ്പോഴുള്ള വ്യവസ്ഥിതിയും
ഘടനയും ആവോളം സുഖം തരുന്നുണ്ട് അല്ലേ? അതുകൊണ്ടുതന്നെ അവകള്‍ കാത്തുപാലിക്കപ്പെടണം
എന്നൊരു നിര്‍ബന്ധം മനസ്സില്‍ താലോലിക്കുന്നുണ്ട് അല്ലേ?
സ്തുതിപാഠകരുടെ
സാമീപ്യമാണ് അധികം ഇഷ്ടം...!!!!!!!!!!!!! അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ വല്ലാത്ത
ഒരു ആവേശമോ ആകാംക്ഷയോ ഉണ്ട് അല്ലേ? അതുകൊണ്ടുതന്നെ അത്തരം ഉപജാപകവൃന്ദം ഉണ്ടാക്കിയ
ഒരു സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തിയായിരിക്കുന്നത് ഒരു മഹാസംഭവം തന്നെയാണ്!!!!!!!!!!!!!!!
ഈ സാമ്രാജ്യപരിസരങ്ങള്‍
സ്തുതിപാഠകാരെക്കൊണ്ട് നിറക്കാന്‍ ആവുന്നത്ര പരിശ്രമിക്കാറുണ്ട് അല്ലേ? അവരുടെ
സാമീപ്യം ഒരു കുളിര്‍മ നല്‍കുന്നുണ്ട് അല്ലേ?
കാതുകള്‍
ഇഷ്ടപ്പെടുന്നത് വീരകൃത്യങ്ങളുടെ വിവരണങ്ങളല്ലേ?
വിമര്‍ശകര്‍
ശത്രുക്കളും, അലവലാതികളും, വിഘടനവാദികളുമാണ് അല്ലേ? അതുകൊണ്ടുതന്നെ അവരെ എങ്ങിനെയെല്ലാം
ഒഴിവാക്കാമോ അങ്ങനെയെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കും അല്ലേ?( നാടുകടത്തുക, പറപറപ്പിക്കുക,
ഏഴിലും എട്ടിലും തൊടീപ്പിക്കാതിരിപ്പിക്കുക, പമ്പകടത്തുക, നിലംതൊടീപ്പിക്കാതിരിക്കുക..എന്നൊക്കെയുള്ള
പ്രയോഗങ്ങള്‍ ഇഷ്ടമാണ് അല്ലേ)
തന്ത്രപരമായി വിമര്‍ശകരെ
എല്ലിന്‍കഷണങ്ങള്‍ കൊടുത്തു സുഖിപ്പിക്കാറുണ്ട് അല്ലേ? അവരെ സുഖിപ്പിക്കുമ്പോഴും
ഉള്ളില്‍ ‘നിന്നെപ്പിന്നെ ഞാന്‍ എടുത്തോളാം’, നിന്നെ ഒതുക്കിക്കൈയ്യിലാക്കിത്തരാം,
നിന്നെപ്പോലെയുള്ള എത്രപേരെകൈകാര്യം ചെയ്തിട്ടുണ്ട്’ എന്നൊരു തോന്നല്‍
നിന്നിലുണ്ടാകാറുണ്ട് അല്ലേ.....!!!!!!!!!!!
.........................................................................................................................
കൃത്യം ഒരു വരിയില്‍
ഉത്തരങ്ങള്‍(എല്ലാ ചോദ്യങ്ങള്‍ക്കും)........എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം
........അതെ......അതെ...അതെ....(യെസ്)...........
ഉത്തരക്കടലാസ്സ്
കൈയ്യില്‍ എടുത്തദൈവം എന്നോട് പറഞ്ഞു.............ഉത്തരങ്ങള്‍ ശരി........പക്ഷേ നീ
ജീവിതത്തില്‍ തോറ്റിരിക്കുന്നു...എന്നിട്ട് എന്നോട് പറഞ്ഞു.....സകല മനുഷ്യരും
നിന്നെ പുകഴ്ത്തിപ്പറയുമ്പോള്‍ നിനക്ക് അയ്യോ കഷ്ടം..............സത്യത്തിനു നേരെ
മുഖം തിരിച്ച നിനക്ക് അയ്യോ കഷ്ടം........ദൈവികവാക്കുകളെ അവഗണിച്ച നിനക്ക് അയ്യോ
കഷ്ടം...........
..............................................................................................................................................
സ്തുതിപാഠകര്‍ എന്‍റെ
വീരകൃത്യങ്ങള്‍ വിവരിക്കുന്നു.........ഉപജാപകവൃന്ദം എന്നെ പുകഴ്ത്തുന്നു.......ഞാനോ
ദൈവനിതിയുടെ മുന്‍പില്‍ പരാജിതനായിരിക്കുന്നു