വിവേചനത്തിനെതിരെ നടന്ന ജനകീയപ്രതിഷേധത്തിന്‍റെ മറ്റൊരു വിജയം..........
അബ്ദുല്‍കലാമിന്‍റെ പുസ്തകം വിവര്‍ത്തനം ചെയ്ത ശ്രീദേവിയെ മാറ്റിനിര്‍ത്തി(സ്ത്രീ, പുരുഷ മതനേതാവിനോടൊപ്പം വേദി പങ്കിടാന്‍ പാടില്ല എന്ന കാരണത്താല്‍) പ്രകാശനച്ചടങ്ങ് നടത്തുവാന്‍ തീരുമാനിച്ച കറന്‍റ് ബുക്സിന്‍റെ നീക്കത്തിനെതിരെ വിവര്‍ത്തകയായ ശ്രീദേവി ഫേസ്ബുക്ക് കുറിപ്പിലൂടെ തുടങ്ങിവെച്ച പ്രതിഷേധം ഒരു വലിയ ജനകീയ ഇടപെടലിലേക്ക് നീങ്ങിയ സാഹചര്യത്തില്‍, പ്രസ്തുത ചടങ്ങ് കറന്‍റ് ബുക്സ് അധികൃതര്‍ ഉപേക്ഷിച്ചു......
ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല..........നേതാക്കളില്ലാതെ, പ്രശസ്തരില്ലാതെ, ജനകീയസംഘങ്ങള്‍, സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വളരെപ്പെട്ടന്ന് രൂപം കൊള്ളുന്നു............അവ വലിയ ഇടപെടലുകളായി മാറുന്നു.........
ഇതൊരു വലിയ ദൈവികഇടപെടലെന്നുപറയുവാന്‍ ദൈവശാസ്ത്രഞ്ജന്മാര്‍ക്ക് കഴിയട്ടെ......
പുതിയലോകത്തിന്‍റെ വരവറിയിക്കുന്ന ഒരു കാലൊച്ച ഞാന്‍ കേള്‍ക്കുന്നു..........ദൈവത്തിന് സ്തുതി.....ഇടപെടലുകള്‍ നടത്തിയ(ശ്രീദേവി ഉള്‍പ്പെടെ) ഏവര്‍ക്കും ദൈവകൃപലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു
No comments:
Post a Comment