Powered By Blogger

Wednesday, August 3, 2016

ക്രിസ്തുസഭയുടെ അടയാളങ്ങള്‍

ക്രിസ്തുസഭയുടെ അടയാളങ്ങള്‍
=================================
പീഡാനുഭവം..............മര്‍ദ്ദനത്തിന്‍റെ പാടുകള്‍............
വ്രണിതശരീരം...............തകര്‍ക്കപ്പെട്ട കരങ്ങള്‍.........
ഒറ്റപ്പെടല്‍...............തിരസ്കരണം........


ക്രിസ്തുസഭയുടെ ഭാവങ്ങള്‍
===============================
പീഡാനുഭവത്തിലെങ്കിലും, നിലപാടുകളിലെ ഒത്തുതീര്‍പ്പില്ലായ്മ..........
മര്‍ദ്ദനത്തിന്‍റെ പാടുകള്‍ പേറുമ്പോഴും, പ്രതികാരമനോഭാവമില്ലായ്മ......
വ്രണിതശരീരമെങ്കിലും, സൌഖ്യദായക ഭാവം..............
.
തകര്‍ക്കപ്പെട്ട കരങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുന്ന ശുശ്രൂഷ................
ഒറ്റപ്പെടലിലും, നിരാശപ്പെടാതെ(പ്രത്യാശയോടെ)യുള്ള വഴിയാത്ര......
തിരസ്കരണത്തിന്‍റെ മധ്യത്തിലും, പ്രതീക്ഷാനിര്‍ഭരമായ ഉറച്ചകാല്‍വെയ്പുകള്‍.......

പ്രാര്‍ത്ഥന
===========
ക്രിസ്തുവേ........ജീവിതത്തിന്‍റെ ഒറ്റപ്പെടലിലും, തിരസ്കരണത്തിലും, , നിരാശയിലും, ഒഴിവാക്കപ്പെടലിലും എന്നെ റൂഹായാല്‍ പൊതിയുക
എപ്പോഴും നീതിയിലും, സമാധാനത്തിലും സന്തോഷിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക............
ഇരകളുടെ പക്ഷത്ത് നില്‍ക്കുവാനുള്ള വിവേകം ഞങ്ങള്‍ക്ക് നല്‍കുക.......
ലോകത്തെ നോക്കി.....നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെയെന്നു പറയുവാനുള്ള നിയോഗം നല്‍കുക......
ആമേന്‍

No comments:

Post a Comment