Powered By Blogger

Wednesday, August 3, 2016

മേശമേലുള്ള ശുശ്രൂഷ

മേശമേലുള്ള ശുശ്രൂഷയ്ക്കായ്‌(ശെമ്മാശ്) ബലഹീനനും പാപിയുമായ ഈ ഞാന്‍ നിയോഗിതനായിട്ട് ഇന്നേക്ക്(27th ജൂണ്‍) പതിനെട്ട് വര്‍ഷം............................

ഈ ശുശ്രൂഷയ്ക്കായ്‌ എന്നെ നിയോഗിച്ച ദൈവത്തിനും, അതിനായ്‌ എനിക്ക് ഇടം തന്ന മാര്‍ത്തോമ്മാസഭയ്ക്കും ഒരായിരം നന്ദി........

ഞാനൊരു മേലാളനല്ലെന്നും പിന്നെയോ ഒരു കീഴാളനാണെന്നും ഞാനിന്ന് തിരിച്ചറിയുന്നു..............ഇതൊരു അധികാരസ്ഥാനമല്ലെന്നും ഞാന്‍ തിരിച്ചറിയുന്നു......

ക്രിസ്തുവേ, സഭയുടെ നാഥാ............എന്നെ ഒരു നിത്യശെമ്മാശനാക്കുക..........എന്നിലെ അധികാരഭാവങ്ങളെ ഉന്മൂലനം ചെയ്യുക......................

ക്രിസ്തുവേ.............ശെമ്മാശന്മാരുടെ ശെമ്മാശനേ............ ശ്രേണീബന്ധമായ ജീവിതക്രമത്തില്‍നിന്നും ഉടലെടുത്ത എന്‍റെ ഗര്‍വ്വിനെ തകര്‍ക്കുക...............
ക്രിസ്തുവേ, ദരിദ്രരില്‍ ദരിദ്രനേ......എന്‍റെ ശുശ്രൂഷയെ തകര്‍ക്കുന്ന മുതലാളിത്തമനോഭാവത്തെ എന്നില്‍ നിന്നും വേരോടെ പറിച്ചുകളയുക.................

ക്രിസ്തുവേ, വിനയത്തിന്‍റെ മൂര്‍ത്തീമദ്ഭാവമേ, എന്നിലെ ഞാനെന്നഭാവത്തെ തച്ചുടക്കുക..........

ക്രിസ്തുവേ, അരയില്‍ തൂവാലകെട്ടി ശിഷ്യരുടെ കാല്‍പ്പാദങ്ങള്‍ കഴുകിയ ദാസരില്‍ ദാസനായ മനുഷ്യപുത്രാ, എന്‍റെ ഇടക്കെട്ടിനെ, കാല്‍കഴുകുന്നതിനുള്ള കച്ചയാക്കുവാന്‍ എനിക്ക് വിവേകം നല്‍കുക.....................

ക്രിസ്തുവേ.........എന്‍റെ ജീവിതം എനിക്കുവേണ്ടിയല്ലയെന്ന നിരന്തര ഓര്‍മപ്പെടുത്തലായി ഞാനണിഞ്ഞിരിക്കുന്ന ളോഹയെ കാണുവാന്‍ എനിക്ക് തിരിച്ചറിവ് നല്‍കുക................

ക്രിസ്തുവേ, ദൈവപുത്രാ................എന്നെ അവിടുത്തെ വേലക്കാരനാക്കുക........അവിടുത്തെ ദാസനാക്കുക.......എന്നെ നിത്യശെമ്മാശനായി നിലനിര്‍ത്തുക.........
.
നിത്യശെമ്മാശത്വത്തിലൂടെ മനുഷ്യത്വത്തിന്‍റെ അഗാധവഴികളിലൂടെ എന്നെ നടത്തുക........ഞാന്‍ കണ്ടുമുട്ടുന്നവരില്‍ ദൈവമുഖം ദര്‍ശിക്കുവാന്‍ എന്നെ സഹായിക്കുക..........ആമേന്‍

No comments:

Post a Comment