ചെറുതിരികള്‍ കത്തിക്കാം ഈ നോമ്പില്‍
സഭ അന്‍പത് നോമ്പിലേക്ക് പ്രവേശിക്കുന്നു...............ഇവിടെ നമുക്ക് പത്ത് ചെറുതിരികള്‍ കത്തിക്കാം
ഒന്ന് – കാര്‍, മോട്ടോര്‍സൈക്കിള്‍ ഇവകള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത അവസരങ്ങളില്‍ മാത്രം ഉപയോഗിക്കുക. സൈക്കിള്‍, നടത്തം, വാഹനപങ്കീടല്‍ തുടങ്ങിയവ ശീലിക്കാം(കാര്‍ബണ്‍ നോമ്പ്)
രണ്ട് – ഒരുവശം എഴുതാത്ത കടലാസുകള്‍ ശേഖരിക്കുക. പിന്നീട് പെട്ടെന്നുള്ള എഴുത്തുകള്‍ക്കും, പ്രാരംഭികമായ ഉപയോഗത്തിനും, താല്‍ക്കാലികമായ അച്ചടികള്‍ക്കും( കമ്പ്യൂട്ടര്‍ പ്രിന്‍റിനും) മറ്റുമായി ഉപയോഗിക്കുക ( വൃക്ഷങ്ങളെ സംരക്ഷരിക്കാം)
മൂന്ന് – പ്ലാസ്റ്റിക് കവറുകള്‍, കടലാസ് കവറുകള്‍ തുടങ്ങിയവ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ ശീലിക്കുക. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഇവകള്‍ കൈയ്യില്‍ കരുതുക. കടക്കാരോട് കവറുകള്‍ ആവശ്യമില്ല എന്നു പറയുക( ഭൂമിയെ സംരക്ഷിക്കാം)
നാല് – വീട്ടിലും ആഫീസിലും മറ്റും വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും ഉപയോഗം മിതപ്പെടുത്തുക. ഉപയോഗത്തിനുശേഷം ലൈറ്റുകള്‍, സ്വിച്ചുകള്‍, പൈപ്പുകള്‍ എന്നിവ നിര്‍ബന്ധമായും അണച്ചു/അടച്ചു എന്ന് ഉറപ്പു വരുത്തുക(അടുത്ത തലമുറയ്ക്കായി വിഭവങ്ങള്‍ കരുതാം)
അഞ്ച്- പ്ലാസ്റ്റിക് നിര്‍മിത ബാള്‍പോയിന്‍റ് പേനകള്‍ക്ക് പകരം മഷിപ്പേനകള്‍ ഉപയോഗിക്കുക. (ഈ അടുത്തയിടെ ഒരു സ്കൂളില്‍ ഒരു അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് കൊടുത്ത ഒരു പരിശീലനം സ്കൂള്‍ പരിസരത്തുനിന്നും ഉപയോഗശൂന്യമായ പേനകള്‍ ശേഖരിക്കുവാനായിരുന്നു.....കെട്ടുകണക്കിന് പേനകള്‍ അവര്‍ ശേഖരിച്ചു) ഇത്തരം മാലിന്യങ്ങള്‍ മണ്ണിനെ മലിനമാക്കുന്നു( മണ്ണിനെ സംരക്ഷിക്കാം)
ആറ്- ഈ നോമ്പുകാലത്ത് വേദപുസ്തകവായനയോടൊപ്പം മറ്റൊരു പുസ്തകം കൂടി വായിക്കുക(ദര്‍ശനങ്ങള്‍ രൂപപ്പെടുത്താം).
ഏഴ്- മിതമായ ഭക്ഷണം ശീലിക്കുക( അളവിലും, രുചിയിലും). കൃത്രിമ ശീതളപാനീയങ്ങള്‍ ഒഴിവാക്കുക(ശരീരത്തെ സംരക്ഷിക്കാം)
എട്ട്- അയല്‍വക്കങ്ങളില്‍/ഇടവകയില്‍/ജീവിത പരിസരങ്ങളില്‍ എപ്പോഴും കാണുന്ന, എന്നാല്‍ ഇതുവരെ സൌഹൃദം സ്ഥാപിച്ചിട്ടില്ലാത്ത ചിലരുമായെങ്കിലും ആരോഗ്യപരമായ ബന്ധങ്ങള്‍ സ്ഥാപിക്കുക. ആരെയെല്ലാം എന്തെല്ലാം രീതിയില്‍ സഹായിക്കാമോ അത് ചെയ്യുക(ആരോഗ്യപരമായ സ്നേഹബന്ധങ്ങള്‍ വളര്‍ത്താം).
ഒന്‍പത് – ദൈവത്തോട് നിരന്തരമായി( സമയ, കാല ഭേദം കടാതെ) സംസാരിക്കുക. അതൊരു ജീവിതചര്യയാക്കുക(ജീവിത പരിസരങ്ങളെ ദൈവരാജ്യപരിസരങ്ങളാക്കാം).
പത്ത് – ജീവിതം ഒരു നോമ്പാക്കുക..... ജീവിതം ഒരു ആരാധനയാക്കുക.......ജീവിതം ഒരു പ്രസംഗമാക്കുവാന്‍ ആവോളം യത്നിക്കുക( ജീവിതം ഒരു അര്‍പ്പണമാക്കാം)
നോമ്പിനെ കേവലമായ അനുഷ്ഠാനത്തില്‍നിന്നും പുറത്തേക്കു കൊണ്ടുവരാം.........നോമ്പിനെ ഒരു തപസ്യയാക്കാം
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
No comments:
Post a Comment