നമ്മുടെ മുഖ്യധാരാമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതാരെല്ലാം.........കക്ഷിരാഷ്ട്രീയനേതാക്കള്‍, സിനിമാ-റ്റിവി താരങ്ങള്‍, സ്പോര്‍ട്സ് താരങ്ങള്‍, സമ്പന്നര്‍, മതനേതാക്കള്‍, വ്യവസായികള്‍, പ്രൊഫഷണല്‍സ്...............
ഞാനൊന്നു ചോദിക്കട്ടെ......ഈ രാഷ്ട്രത്തെ/സമൂഹത്തെ നിലനിര്‍ത്തുന്നവര്‍ ഇവര്‍ മാത്രമാണോ?
നമ്മുടെ കര്‍ഷകര്‍ എവിടെ?
പൊതുസമൂഹത്തിനായി ബദല്‍ജീവിതപോരാട്ടത്തില്‍ ഏര്‍പ്പെടുന്നവരെവിടെ?
തലമുറകളില്‍ ദര്‍ശനത്തിന്‍റെ മാരി പൊഴിക്കുന്ന എഴുത്തുകാര്‍ എവിടെ?
ഗ്രാമങ്ങളില്‍ വണ്ടിക്കാളയെപ്പോലെ പണിയെടുക്കുന്ന സ്ത്രീകള്‍ എവിടെ?
ഈ നാടിന്‍റെ ആദ്യ-നിവാസികള്‍ എവിടെ?
അണഞ്ഞുപോകുന്ന ജീവന്‍റെ മുകുളങ്ങളെ പരിപാലിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ എവിടെ?
നമ്മുടെ പരിസരം, നമ്മളുണരുന്നതിനുമുന്‍പ് വൃത്തിയാക്കുന്ന തൊഴിലാളികള്‍ എവിടെ?
നമ്മുടെ തനത് സംസ്കാരത്തിന്‍റെ പരിരക്ഷക്കായി പോരാടുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ എവിടെ?
നിരന്തരമായ ഇടപെടലുകളിലൂടെ ഈ സമൂഹത്തിന്‍റെ വൈവിധ്യത്തിനായും, രൂപാന്തീകരണത്തിനായി പോരാടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ എവിടെ?നീതിക്കു വിശന്നുദാഹിക്കുന്നവര്‍ എവിടെ?
സമാധാനമുണ്ടാക്കുന്നവരെവിടെ?
സെലിബ്രിറ്റി ---------------------ചെയ്‌താല്‍ വാര്‍ത്ത------------------------ചെയ്താല്‍ ഒന്നാം പേജില്‍.......കാര്‍ വാങ്ങിയാല്‍ കളര്‍ വാര്‍ത്ത
ദളിത്ബാലന്‍ സവര്‍ണന്‍റെ പാത്രം തൊട്ടതിന് കഴിച്ചതു മുഴുവന്‍ ഛര്‍ദ്ദിക്കും വരെ മര്‍ദ്ദിച്ചത് എഴുതുവാന്‍/പറയുവാന്‍ ഇവിടെ ഒരു മാധ്യമവും വന്നില്ല..........
സാമ്രാജ്യത്വം വിലക്കുവാങ്ങിയ മാധ്യമങ്ങള്‍ ഇവിടെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും കഥകള്‍ പറയുന്നു.........................
പ്രിയരേ.......നിവര്‍ന്നുനില്‍ക്കുക.............മുട്ടിലിഴയരുത്............പാട്ടുകള്‍ ഉറക്കെപ്പാടുക.........കഥകള്‍ നിരന്തരം പറയുക.........വേദപുസ്തകം ഉറക്കെ വായിക്കുക.....മേലാളന്മാരില്‍ പ്രസാദിക്കാതെ കീഴാളരില്‍ പ്രസാദിക്കുന്ന ദൈവത്തോട് പ്രാര്‍ത്ഥിക്കുക...........സംഘം ചേരുക.....ആധുനിക മാധ്യമ ഗോല്ല്യാത്തുമാരെ ചെറുകല്ലുകള്‍കൊണ്ട് എറിഞ്ഞു വീഴ്ത്തുക............
അങ്ങകലെക്കാണുന്ന കനാനിലേക്ക് ഇന്നിന്‍റെ കനല്‍വഴികളില്‍ താണ്ടി മുന്നോട്ട് നീങ്ങുക...........ഇമ്മാനുവേല്‍ ഈ കനല്‍വഴികളിലുണ്ട്
No comments:
Post a Comment