Powered By Blogger

Wednesday, August 3, 2016

മരണം വില്‍പ്പനയ്ക്ക്

മരണം വില്‍പ്പനയ്ക്ക്......ജീവനെന്നെഴുതിയ ആകര്‍ഷണീയമായ പൊതിയില്‍
കൊടുംവിഷം (പലരൂപങ്ങളില്‍, ആകൃതിയില്‍) സുന്ദരമായ വര്‍ണക്കടലാസ്സില്‍പ്പൊതിഞ്ഞ് വില്‍ക്കുന്ന കച്ചവടക്കാര്‍ വര്‍ദ്ധിക്കുന്നു............
ഇവിടെ പല ഉല്‍പ്പന്നങ്ങളും വില്‍ക്കപ്പെടുന്നുണ്ട്.......
ദൈവിക സത്തയെക്കുറിച്ചുള്ള വിഷമയമായ വ്യാഖ്യാനങ്ങള്‍.......സത്യവിശ്വാസത്തിന്‍റെ പേരില്‍
കളവ് വില്‍പനക്ക്‌, സത്യമെന്ന പൊതിയില്‍.......
ചതിവ് വില്‍പനയ്ക്ക്, ആത്മാര്‍ത്ഥതയെന്ന ചോറ്റുപാത്രത്തില്‍
കപടത വില്‍പനയ്ക്ക്, സ്നേഹമെന്ന വര്‍ണക്കടലാസ്സില്‍
ചൂഷണം വില്‍പനയ്ക്ക്, ആത്മീയതയെന്ന ഉല്‍പ്പന്ന നാമത്തില്‍
അടിമത്വം വില്‍പനയ്ക്ക്, വിശ്വാസത്തിലൂടെ സിക്സ് പായ്ക്ക്‌ ജീവിതമെന്ന വാഗ്ദാനത്തിലൂടെ.........
ഈ കച്ചവടകേന്ദ്രങ്ങളിലെല്ലാം ഉപഭോക്താക്കളുടെ കനത്തതിരക്ക്.....
എല്ലാവരും സംതൃപ്തിയോടെ വലിയ വിലകൊടുത്ത് ഇവകള്‍ വാങ്ങി മരണത്തിലേക്കെന്നറിയാതെ നടന്നുപോകുന്നു..........
അപ്പുറത്ത് ഒരു പ്രവാചകി പൊട്ടിപ്പൊളിഞ്ഞ ഉച്ചഭാഷിണിയിലൂടെ ഇത് വിഷമാണെന്ന് ഉറക്കെപ്പറയുന്നുണ്ടായിരുന്നു.........
ആധുനിക ഉപഭോക്താക്കള്‍ അവരെ നോക്കി ഭ്രാന്തിയെന്ന് പരിഹസിക്കുന്നുണ്ടായിരുന്നു..........
കച്ചവടക്കാര്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ എല്ലാം ഒന്നാണെങ്കിലും.....കച്ചവടസ്ഥാപനങ്ങള്‍ പലതായിരുന്നു..........
മതം, സമുദായ പ്രസ്ഥാനങ്ങള്‍, കക്ഷിരാഷ്ട്രീയം, തുടങ്ങിയവയുടെ മുതലാളിമാര്‍ കച്ചവടസ്ഥാപനങ്ങളുടെ കാഷ് കൌണ്ടറില്‍ ഇരിക്കുന്നുണ്ടായിരുന്നു
അവിടേക്ക് പ്രവേശിക്കുവാന്‍ ചെന്ന എന്നെ.......എന്‍റെ മുഷിഞ്ഞ വസ്ത്രം കണ്ടിട്ട് ഒരു മുതലാളി എന്തൊക്കെയോ ആക്രോശിച്ചുകൊണ്ട് ചവിട്ടിപ്പുറത്താക്കി........
അപ്പോള്‍ ഉച്ചഭാഷിണിയിലൂടെ കണ്ഠംപൊട്ടുമാറുച്ചത്തില്‍ പ്രവാചകി പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.......ദരിദ്രരായവര്‍ അനുഗ്രഹീതര്‍, ദൈവരാജ്യം അവര്‍ക്കുള്ളത്................

No comments:

Post a Comment