Powered By Blogger

Wednesday, August 3, 2016

ഒരു കുടുംബപ്രാര്‍ത്ഥന...............

ഒരു കുടുംബപ്രാര്‍ത്ഥന
========================
കുടുംബങ്ങളില്‍ വന്ന് പാര്‍ക്കുന്ന ദൈവമേ...............ഞങ്ങളെ മെനെയുന്ന ദൈവമേ..........അങ്ങേക്ക് സ്തുതി
സ്നേഹം പകരുവാന്‍, സ്വീകരിക്കുവാന്‍ കുടുംബമെന്ന ഇടം തന്ന ദൈവമേ അങ്ങേക്ക് സ്തുതി........
സ്നേഹം പെറ്റുപെരുകുവാന്‍ ഈ ഇടം തന്നതിനാല്‍ അങ്ങേക്ക് സ്തുതി................
പരസ്പരം താങ്ങായിരിപ്പാനും.....ഒരാള്‍ മറ്റൊരാള്‍ക്ക് തണലായിരിപ്പാനും ഈ സുന്ദരയിടം തന്ന ദൈവമേ അങ്ങേക്ക് സ്തുതി...............
മാതാപിതാക്കളെയും, സഹോദരങ്ങളെയുമെല്ലാം ജീവന്‍റെ മുകുളങ്ങള്‍ അങ്കുരിക്കുവാനും, സംരക്ഷിക്കപ്പെടുവാനും, പരിപോഷിപ്പിക്കപ്പെടുവാനും ഞങ്ങള്‍ക്ക് തന്ന ദൈവമേ.....അങ്ങേക്ക് മഹത്വം..................
ഒരാള്‍ മറ്റൊരാളിന്‍റെ ദര്‍പ്പണമായിരിപ്പാനും, വിമര്‍ശകനാ/ളായിരിപ്പാനും, പൂരകമായിരിപ്പാനും പങ്കാളിയെ തന്ന ദൈവമേ അങ്ങേക്ക് സ്തുതി...........
ഞങ്ങള്‍ ഞങ്ങളാവാന്‍ ഈ ഇടത്തില്‍ നീതിയും, പരസ്പരവിശ്വാസവും, ബഹുമാനവും, തുല്യതയും, തന്നനുഗ്രഹിക്കുക............
കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുവാന്‍ മക്കളെ തന്ന ദൈവമേ.......അങ്ങേക്ക് സ്തുതി................
കണക്കില്ലാതെ, അളവില്ലാതെ, ക്രയമൂല്യമില്ലാതെ നീതി, സ്നേഹം, കരുണ, ദയ, നിരപ്പ്‌ ഇവകള്‍ പരസ്പരം വിളമ്പുവാന്‍ ഞങ്ങളെ സഹായിക്കുക.............
ഓരോ ശരീരത്തെയും ദൈവികജീവന്‍റെ പ്രതിഫലനമായി കാണുവാന്‍ ഞങ്ങളില്‍ ദൈവികപരിഞ്ജാനം അളവില്ലാതെ ചൊരിയുക........................
അപരിമേയമായ, അഗാധമായ, സീമകളില്ലാത്ത, നീതിയുടേയും സ്നേഹത്തിന്‍റെയും നീര്‍ച്ചാലുകള്‍ ഞങ്ങളുടെ കുടുംബങ്ങളില്‍നിന്ന് പൊട്ടിപ്പുറപ്പെടുവാന്‍ പരിശുദ്ധആവിയെ ഞങ്ങളില്‍ പകരുക.........
സ്നേഹത്തിന്‍റെ, ക്ഷമയുടെ, കരുണയുടെ, ശ്രേണീബദ്ധമായ ബന്ധങ്ങളില്ലാത്ത ഒരു സമൂഹമായി കുടുംബമെന്ന ഇടത്തെ കാണുവാന്‍ ഞങ്ങളില്‍ ദൈവകൃപചൊരിയുക.....................................
ദൈവമേ..........കുടുംബമെന്ന ഈ ഇടത്തില്‍ അങ്ങ് പിറവിയെടുക്കുക........ഞങ്ങളുടെ കുടുംബങ്ങളെ ബെത്ലേഹിമിലെ, ബെഥാന്യയിലെ കുടുംബങ്ങളാക്കുക.............ഞങ്ങളില്‍ ദൈവരാജ്യത്തിന്‍റെ വിത്തുകള്‍ വിതക്കുക.........ഞങ്ങളുടെ കുടുംബങ്ങളെ, തണലും, ഫലവും, ജീവവായുവും പകരുന്ന സുന്ദരവൃക്ഷങ്ങളാക്കുക.....ആമേന്‍

No comments:

Post a Comment