Powered By Blogger

Wednesday, August 3, 2016

പിറന്നുവീണ മണ്ണ്..........

പിറന്നുവീണ മണ്ണ്...........
പിറന്നുവീണ മണ്ണിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും ആവില്ല........
ഇവിടെ നിറച്ചാര്‍ത്തുള്ള, നൊമ്പരമുള്ള, കണ്ണുനീരുള്ള, ഓര്‍മ്മകള്‍ കളിക്കൂട്ടുകാരായുണ്ട്...................
പിറന്നമണ്ണില്‍ ഞാനെന്നും ഒരുകൊച്ചുകുട്ടിയായി മാറുന്നു...........
പിറന്നമണ്ണിന്‍റെ ചൂടും, ചൂരും, മണവും പകരുന്ന ഊര്‍ജ്ജത്തിന് പകരമാവാന്‍ ഒരു ലഹരിക്കുമാവില്ല...................
ഇവിടെ ഞാനൊറ്റക്കല്ല..........എന്‍റെ ഓര്‍മ്മകള്‍, നഷ്ടങ്ങള്‍, വീഴ്ചകള്‍, ജയ-പരാജയങ്ങള്‍, കളിക്കൂട്ടുകാര്‍.......എല്ലാമുണ്ട്....എല്ലാവരുമുണ്ട്.........
ഇവിടെ ഞാന്‍ മീന്‍പിടിച്ചതും.......കുറ്റിയും കോലും, കിളിത്തട്ട്, കുടു-കുടു(കബഡി), ചട്ടിയേറ്, കശുവണ്ടിക്കളി, കാല്‍പ്പന്ത്, തുടങ്ങിയ കളികള്‍ കളിച്ചതും ഞാനൊര്‍ക്കുന്നു........................
എന്‍റെ കളിക്കൂട്ടുകാര്‍ ഇന്നും എന്‍റെ ഓര്‍മ്മയുടെ ചിറകുകളില്‍ പറന്നുയരുന്നു.........അക്ബര്‍,ഗോപകുമാര്‍, ടോം, ശിവദാസന്‍, സുഭാഷ്‌.....എല്ലാവരും കളിക്കളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു................
പിറന്നമണ്ണേ.........എന്‍റെ പരാജയങ്ങളില്‍ നീ കൂടെ നിന്നു.......
പിറന്നമണ്ണേ നീയെനിക്ക് മതമില്ലാത്ത, ജാതിയില്ലാത്ത, ലിംഗഭേദമില്ലാത്ത സുഹൃത്തുക്കളെ നല്‍കി...............അവരെന്‍റെ കണ്ണുനീര്‍ തുടച്ചത് ഞാനോര്‍ക്കുന്നു..............
പിറന്നമണ്ണേ.............നിന്നെ എനിക്കെങ്ങനെ മറക്കാനാവും? നീയല്ലേ, എന്നെ ഏകാന്തതയുടെ നീര്‍ച്ചുഴിയില്‍നിന്നുംവാരിയെടുത്ത് ആത്മവിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ ചൊല്ലിത്തന്നത്......എന്നെ ഞാനാക്കിയത്..............നീയല്ലേ എനിക്ക് ശുദ്ധവായുവും, തെളിവെള്ളവും, തണലും നല്‍കി വളര്‍ത്തിയത്...........
പിറന്നമണ്ണേ, നീയെന്‍റെ ഭവനത്തിന്‍റെ പെറ്റമ്മയാണല്ലോ............................ഞാന്‍ പിടിച്ചടക്കിയ മണ്ണ്......പോറ്റമ്മയും....പെറ്റമ്മക്ക് പകരമാവില്ലല്ലോ പോറ്റമ്മ........
പിറന്നമണ്ണേ.....നിനക്ക് വിലപറയുവാന്‍ എനിക്കാവില്ല.....നിന്നെ വില്‍ക്കുവാന്‍ എനിക്കാവില്ലല്ലോ.....നിന്നെ എനിക്കെങ്ങനെ തള്ളിപ്പറയുവാനാകും? അങ്ങിനെയെങ്കില്‍, ഞാന്‍തന്നെ ഇല്ലാതെയാകുകയല്ലേ..................
ദൈവമേ...........പിറന്നമണ്ണില്‍ നിന്നും പാലായനം ചെയ്യുന്നവരുടെ നിലവിളി നീ കേള്‍ക്കുന്നില്ലേ?......അതില്‍ വിഷം തളിക്കുന്നവരെ നീ കാണുന്നില്ലേ?.......അതിനെ വില്‍ക്കുന്നവരെ നീ കാണുന്നില്ലേ? അതിനെ മരുഭൂമിയാകുന്നവരെ നീ കാണുന്നില്ലേ?
ദൈവമേ, എന്‍റെ പിറന്നമണ്ണിനെ എന്നില്‍ നിന്നും എടുക്കല്ലേ? എന്‍റെ സ്വത്വത്തെത്തന്നെ എടുക്കുന്നതിന് തുല്യമാണത്...........ദൈവമേ.............എനിക്കെന്‍റെ മണ്ണ് ജീവനാണ്, പ്രാണനാണ്.......ദൈവമേ, പിറന്നമണ്ണ് ഞാന്‍ രൂപംകൊണ്ട ഗര്‍ഭപാത്രം തന്നെയാണ്................ആമേന്‍

No comments:

Post a Comment