Powered By Blogger

Wednesday, August 3, 2016

ജിഷയെന്ന സഹോദരീ മാപ്പ്..........

ജിഷയെന്ന സഹോദരിയുടെ ഘാതകനെ അറസ്റ്റ് ചെയ്ത കേരളപോലീസിന് അഭിനന്ദനം.................ജിഷക്ക് മരണാനന്തരനീതി ലഭിക്കട്ടെ................

ജീവിച്ചിരുന്നപ്പോള്‍ ജിഷക്ക് നീതി നിഷേധിച്ച വ്യവസ്ഥയും അതിന്‍റെ വക്താക്കളും എന്തിനോവേണ്ടി, ആര്‍ക്കോവേണ്ടിയൊക്കെ അവകാശവാദങ്ങള്‍ മുഴക്കുന്നു...........
ഒരു ഇരയുടെ ജീവിതത്തെ ആഘോഷമാക്കുന്ന/വിറ്റുകാശാക്കുന്ന കുറെ കച്ചവടക്കാര്‍(പലരാണിവര്‍........ഞാനുമുണ്ടോ? ഉണ്ടായിരിക്കാം....അറിയില്ല!!!) വാര്‍ത്തകള്‍ മെനയുന്നു, വായിക്കുന്നു, കേള്‍ക്കുന്നു.......വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു...............

ജിഷയെന്ന സഹോദരീ മാപ്പ്...........

നിന്നെ ജീവിക്കാനനുവദിക്കാതിരുന്ന പുരുഷമേധാവിത്വസമൂഹത്തിന്‍റെ ഭാഗമായി ഞാനും ഉള്ളതിനാല്‍........

നീ ധരിച്ച വസ്ത്രത്തിന്‍റെ അളവ് അളക്കുന്ന, നിന്‍റെ യാത്രകളുടെ സമയവും ദൂരപരിധിയും നിയന്ത്രിക്കുന്ന, നിന്‍റെ ശരീരത്തെ ചരക്കായി കാണുന്ന, ഒരു വ്യവസ്ഥിതിയുടെ ഭാഗമായി ഞാനും ഉള്ളതിനാല്‍..........

ജിഷയെന്ന സഹോദരീ നീയെങ്ങനെ കൊല്ലപ്പെട്ടു?..............
ഒരു വ്യക്തിയാണോ നിന്നെ കൊന്നത്? അതോ പുരുഷമേധാവിത്വത്തിന്‍റെ വൈകൃതം പേറുന്ന/കുത്തിവയ്ക്കുന്ന വ്യവസ്ഥിതിയിലെ ഒരു കണ്ണിയാണോ?........എനിക്കറിയില്ല..............അല്ല, അറിഞ്ഞിട്ടിപ്പോളെന്തുകാര്യം?

ഇപ്പോഴും സ്ത്രീയെ ഒരു ഉത്പന്നമായി/ഉച്ഛിഷ്ടമായി മാത്രം നിര്‍വചിക്കുന്ന ഒരു വ്യവസ്ഥിതിയക്ക്/മതങ്ങള്‍ക്ക്....അവയുടെ മതവ്യാഖ്യാനങ്ങള്‍ക്ക്,......... ഇത്തരത്തിലുള്ള വൈകൃതങ്ങളെ സൃഷ്ടിക്കുന്നതില്‍ പങ്കില്ലേ?

കുറച്ചുകഴിയുമ്പോള്‍ മാറ്റൊരു ജിഷയുണ്ടാകാം...........അപ്പോള്‍ വീണ്ടും നമ്മിലെ കപടനീതിബോധവും കപടസദാചാരവും തട്ടിന്‍പുറത്തുനിന്ന് നാം പൊടിതട്ടിയെടുക്കും.....എന്നിട്ട് ഘോരഘോരം നാം ശബ്ദമുണ്ടാക്കും.............

ജിഷമാരുടെ ദൈവമേ, ഞങ്ങളുടെ മതങ്ങളിലെ, ദൈവശാസ്ത്രങ്ങളിലെ, ഭാഷയിലെ, നിര്‍വചനങ്ങളിലെ പുരുഷാധിപത്യത്തിന്‍റെ രോഗാണുക്കളെ സംഹരിക്കുക..... അത്തരം വൈറസുകള്‍ ഞങ്ങളില്‍ വളര്‍ന്ന് വൈകൃതഭാവങ്ങളിലേക്ക് നയിക്കപ്പെടാതിരിക്കുവാന്‍..........

ദൈവമേ.....ഹോശാന്ന....ഹോശന്ന........ഞങ്ങളെ ഇപ്പോള്‍ രക്ഷിക്ക...........

No comments:

Post a Comment