ഭയം.......................
കോണ്‍ഗ്രസ്‌പാര്‍ട്ടിയുടെ പതനം ഒരു അനിവാര്യതയാകാം................(അതിന്‍റെ കാരണങ്ങള്‍ അവര്‍ കണ്ടെത്തട്ടെ).........ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ഉണ്ടായിരുന്ന ആവേശത്തിന്‍റെ കുറവ് മറ്റൊരു യാഥാര്‍ത്ഥ്യം( അവരും അതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കട്ടെ)..
പക്ഷേ....ശക്തമായ പ്രതിപക്ഷത്തിന്‍റെ അഭാവം ഭാരതമണ്ണില്‍ ചുടുചോരയുടെ മണം വരുവാന്‍ കാരണമാകുന്നുവെന്ന് ഞാന്‍ ഭയക്കുന്നു..............
ഞാന്‍ ഭയക്കുന്നു......
............................................................................
ജനാധിപത്യത്തിന്‍റെ ശിരച്ഛേദം..............
ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ കുഴിച്ചുമൂടല്‍......
മതേതരത്വത്തിന്‍റെ ശവമടക്ക്.......
ഏശിലാത്മക സമൂഹനിര്‍മിതി..............
സ്ഥിതിസമത്വവ്യവസ്ഥയുടെയും സ്ഥിതിസമത്വവാദത്തിന്‍റെയും ദഹിപ്പിക്കല്‍..............
അതിമുതലാളിത്തത്തിന്‍റെ ത്വരിതവളര്‍ച്ച.......................
ബദല്‍പ്രസ്ഥാനങ്ങള്‍ക്കും, ശബ്ദങ്ങള്‍ക്കും വിലങ്ങ്.....................
ജനകീയപ്രതിരോധങ്ങളുടെ മരവിപ്പിക്കല്‍.............
നീതിന്യായവ്യവസ്ഥയുടെ നട്ടെല്ലിന്‍റെ വളയല്‍..............
ചരിത്രത്തിന്‍റെ വളച്ചൊടിക്കല്‍............
അക്കാദമിക് രംഗത്തിന്‍റെ മലിനമാക്കല്‍...........
മധ്യ-ഉപരിവര്‍ഗങ്ങളുടെ അധികാരവ്യവസ്ഥിതിയോടുള്ള അതിഭക്തിയും, കൂറും, വിധേയത്വവും....................
ഫാസിസ്റ്റ് രീതിയാണ് കാര്യക്ഷമതയുടെ, നേതൃത്വപാടവത്തിന്‍റെ ലക്ഷണങ്ങളെന്ന പ്രചാരണം.............
.............................................................................................................
ദൈവമേ, വൈവിധ്യങ്ങളുടെ നിറകുടമായ ഭാരതത്തില്‍ നീതിയും, സമാധാനവും തമ്മില്‍ ചുംബിക്കാന്‍ ഇടയാക്കുക................
No comments:
Post a Comment