ഒരു ബലഹീനന്‍റെ പ്രാര്‍ത്ഥന..........
ക്രിസ്തുവേ...........ദാവീദുപുത്രാ.................. കുറിയേലായിസ്സോന്‍
വേദപുസ്തകത്തെ, മാമ്മോനില്‍നിന്നും, മാമ്മോന്‍റെ പ്രവാചകരില്‍ നിന്നും മോചിപ്പിക്കുക...................
ക്രിസ്തുസഭയെ, സ്വയനീതീകരണത്തിന്‍റെയും, ആത്മപ്രശംസയുടെയും താവളങ്ങളില്‍നിന്നും വലിച്ചിറക്കി.......സഭയെ, പാപബോധത്തിലേക്കും, അനുതാപത്തിലേക്കും, വീണ്ടെടുപ്പിലേക്കും നയിക്കുക..........
കൂദാശകളെ ആവരണം ചെയ്തിരിക്കുന്ന ആഡംബരത്തിന്‍റെ കെട്ടുകാഴ്ചകളെ പൊളിച്ചടുക്കുക...................കൂദാശകളെ, കൃപയുടെയും, അനുഗ്രഹത്തിന്‍റെയും, അര്‍പ്പണത്തിന്‍റെയും ഉറവുകളാക്കുക....................................
ക്രിസ്തുസഭയുടെ ചരിത്രത്തെ, ജാതീയതയുടെയും, അവകാശവാദങ്ങളുടെയും, ലിംഗ വിവേചനത്തിന്‍റെയും പരിസരങ്ങളില്‍ നിന്നും രക്ഷിക്കുക.......................പിന്നെയോ, പ്രതിരോധത്തിന്‍റെയും, നീതിയുടെയും, അവികലതയുടെയും, സ്നേഹത്തിന്‍റെയും, പോരാട്ടത്തിന്‍റെയും, കണ്ണുനീരിന്‍റെയും, ത്യാഗത്തിന്‍റെയും, പ്രാര്‍ഥനയുടെയും, ആരാധനയുടെയും ചരിത്രവഴികളിലൂടെ നടത്തുക.......
ക്രിസ്തുസഭയുടെ പാരമ്പര്യങ്ങളെ, ഞങ്ങളുടെ പിതാക്കളും, മാതാക്കളും ചെയ്തതുപോലെ നവീകരണത്തിന്‍റെ മൂശയിലൂടെ കടത്തിവിടുവാന്‍ ഞങ്ങളെ ഒരുക്കുക...........അവയിലെ അഗ്നി ഞങ്ങളിലേക്ക് വര്‍ഷിപ്പിക്കുക........പ്രകാശിപ്പിക്കുവാനായി തീയില്‍ ഉരുക്കിയെടുക്കുക.......ഞങ്ങളിലെ മാലിന്യങ്ങളെ എരിച്ചു കളയുക.............
ഞങ്ങളുടെ ആരാധനകളെ കേവലമായ പ്രകടനപരതയില്‍നിന്നും, ഉപരിപ്ലവമായ വൈകാരികതയില്‍നിന്നും വിമോചിപ്പിക്കുക...........സ്വര്‍ഗം ഭൂമിയിലേക്കിറങ്ങുന്ന യാഥാര്‍ത്ഥ്യമായി ഞങ്ങളുടെ ആരാധനകളെ രൂപാന്തരപ്പെടുത്തുക.........ആരാധകരായ ഞങ്ങളെ എഴുതപ്പെട്ട ആരാധനാപുസ്തകങ്ങളാക്കുക....................
ക്രിസ്തുവേ......ഞങ്ങളുടെ ദേവാലയങ്ങളെ സൌഖ്യത്തിന്‍റെ കഫര്‍ന്നഹൂമുകളാക്കുക..............മേല്‍ക്കൂര പൊളിക്കണമെങ്കില്‍ പൊളിക്കുവാന്‍ അനുവദിക്കുക.........ഞങ്ങളുടെ തീരുമാനസംഘങ്ങളെ നാലാളുകളുടെ കര്‍മവഴിയിലേക്ക് നയിക്കുക...................
ക്രിസ്തുവേ...........കുറിയേലായിസ്സോന്‍............അവിടുത്തെ സഭയെ, ദൈവരാജ്യപ്രഘോഷണത്തിന്‍റെ പടകുകളാക്കുക.....................
No comments:
Post a Comment