ഒരു പഴയകഥ............................
ഇത് ആഗോളവല്‍ക്കരണത്തെക്കുറിച്ചാണ്............................
സമ്പത്ത് വര്‍ദ്ധിച്ചു.........
കോര്‍പ്പറേറ്റ് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെട്ടു......വിദേശത്തും സ്വദേശത്തും........................
നഗരങ്ങള്‍ പെരുകി........നവമുതലാളിത്ത വീടുകള്‍ ഉയര്‍ന്നു..............(ചിലരതിനെ ദൈവാനുഗ്രഹം എന്നും വ്യാഖ്യാനിച്ചു)
പുതിയ ആഡംബര, ഉപഭോഗസംസ്കാരം നമ്മെ കീഴ്പെടുത്തി.....
നാട്യങ്ങള്‍, അലങ്കാരങ്ങള്‍(ജീവിതത്തിലും, മുഖത്തും) തിമിര്‍ത്താടുന്നു.................
നമ്മുടെ(മധ്യ-ഉപരിവര്‍ഗ വിഭാഗങ്ങളുടെ) മക്കള്‍ക്ക് കണ്ണുനീരിന്‍റെ, പ്രതിസന്ധിയുടെ, ഇല്ലായ്മയുടെ, പാഠങ്ങള്‍ ആരും പഠിപ്പിച്ചില്ല.........അവര്‍ ഹോര്‍മോണ്‍ കുട്ടികളായി പരിണാമം കൊണ്ടു..........
എവിടെയും കച്ചവടം പൊടിപൂരം....................എല്ലാം വിലക്കുവാങ്ങുവാന്‍ കിട്ടുന്ന ഒരു കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികലോകം എവിടെയും സൃഷ്ടിക്കപ്പെട്ടു...............
ലാഭം, സൗകര്യം, സുഖജീവിതം, പണം, ബ്രാന്‍ഡ് ഉത്പന്നങ്ങള്‍..............
ഇവക്ക് കുടചൂടുന്ന........ദൈവങ്ങളെയും........സ്വര്‍ണകാളക്കുട്ടികളെയും ഇവരെല്ലാവരും ചേര്‍ന്ന് സൃഷ്ടിച്ചു......ആരാധനയും തുടങ്ങി............ആള്‍ദൈവങ്ങളുടെ പൂജയും തുടങ്ങി.................
സ്വര്‍ണം പൂശിയ ദേവാലയങ്ങള്‍ ആകാശംമുട്ടെ കെട്ടിപ്പൊക്കി..........ദേവാലയങ്ങള്‍ ധനത്തിന്‍റെ ഹുങ്ക് പ്രകടിപ്പിക്കുന്ന ഇടങ്ങളായി...............................
നവലിബറല്‍ പ്രവാചകന്മാര്‍ അരങ്ങുതകര്‍ക്കുന്നു.........
പക്ഷേ............................
ഒരു ജനതയുടെ അടിവേര് തോണ്ടുന്നതാരും കണ്ടില്ല......ചരിത്രം, സംസ്കാരം, മൂല്യങ്ങള്‍, ആത്മീയത, വായന, സാമൂഹിക ഇടപെടലുകള്‍, പ്രതിരോധം, ഭാഷ, സൌഹൃദം, നീതിബോധം.......എല്ലാം.........കച്ചവടത്തിന്‍റെ കുത്തൊഴുക്കില്‍ എന്നേ ഒലിച്ചുപോയി..............
മണ്ണിനടിയിലായിപ്പോയ ബന്ധങ്ങള്‍ ആര്‍ക്ക് വേണം.................
മക്കളെയും, കൊച്ചുമക്കളെയും നഷ്ടപ്പെട്ട് വിഷാദരോഗികളായിപ്പോയ വയസ്സരെ............എച്ചില്‍ക്കൂനകള്‍ക്കുപോലും വേണ്ടാതെയായി...........
ഇവിടെയാരും മിണ്ടുന്നില്ല.........നവഅടിമകള്‍ യജമാനന്മാരെ പ്രീതിപ്പെടുത്തുന്ന തിരക്കിലാണ്..................ഭാഷ വീണ്ടും കലങ്ങി..........
ഇവിടെ കുട്ടികളില്ല.......മാതാപിതാക്കളില്ല.......ബന്ധങ്ങളില്ല......
ഇവിടെയുള്ളത്...........കച്ചവടം മാത്രം.......
മനുഷ്യനും, മണ്ണും, പുഴയും, കുന്നും, പ്രകൃതിയും..................എല്ലാം വില്‍പനച്ചരക്കുകള്‍ മാത്രം...........................
ഈ കച്ചവടത്തില്‍ മാമോന്‍(സമ്പത്ത്) ഫണം വിടര്‍ത്തിയാടി...........
ഇവിടെ................ദൈവവും, വേദപുസ്തകവും, പ്രാര്‍ത്ഥനയും, കൂട്ടായ്മയും, ദൈവശാസ്ത്രചര്‍ച്ചകളും, പാരസ്പര്യതയും, പരസ്പരസഹായവും, സ്നേഹവും, കരുതലും, ചരിത്രവും, സംസ്കാരവും, ....അങ്ങിനെ പലതിനെയും.......ആരൊക്കെയോ ചേര്‍ന്ന് കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു.........
............................................................................................................
ക്രിസ്തു കുപ്പത്തൊട്ടിയില്‍ നടകൊണ്ടു ..............മനുഷ്യപുത്രന്‍ പുതിയ ഗലീലകള്‍ അന്വേഷിക്കുകയായിരുന്നു..................
No comments:
Post a Comment