Powered By Blogger

Wednesday, August 3, 2016

ഈ ഞാന്‍..............

ഈ ഞാന്‍..............
എന്‍റെ അസ്ഥിയില്‍നിന്ന് അസ്ഥിയും മാംസത്തില്‍നിന്ന് മാംസവുമായ എന്‍റെ സഹോദരര്‍ പിടഞ്ഞ്‌ മരിക്കുമ്പോള്‍ .....ഈ ഞാന്‍..........പ്രസംഗപീഠത്തില്‍ നിന്ന് ഘോരഘോരം പ്രസംഗിക്കുകയായിരുന്നു........................
എന്‍റെ അയല്‍ക്കാര്‍ നഗ്നരായി ഉപദ്രവിക്കപ്പെടുമ്പോള്‍ ....ഈ ഞാന്‍.........മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കുകയായിരുന്നു.........................
ഒരിറ്റ് കുടിവെള്ളത്തിനായി ജനം പരക്കംപായുമ്പോള്‍............ഈ ഞാന്‍...........ഐപിഎല്‍ ക്രിക്കറ്റിന്‍റെ കലാശക്കൊട്ട് കണ്ട് നിര്‍വൃതിയടയുകയായിരുന്നു.........
ഇവിടെ മനുഷ്യമുക്ത് ഭാരതത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍.............ഈ ഞാന്‍.........എന്‍റെ ഇരുപത്തിരണ്ടാമത്തെ കുര്‍ബാനക്കുപ്പായത്തിന്‍റെ നിറത്തെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയിലായിരുന്നു.............
മനുഷ്യാവകാശങ്ങള്‍(നിറത്തിന്‍റെയും, ജാതിയുടേയും, ലിംഗത്തിന്‍റെയും പേരില്‍) എന്‍റെ ചുറ്റും പിച്ചിച്ചീന്തപ്പെടുമ്പോള്‍..................ഈ ഞാന്‍................എന്‍റെ മുഖം വെളുപ്പിക്കാന്‍ സ്പായില്‍ പോയിരിക്കുകയായിരുന്നു..........
ഇവിടെ പുത്തന്‍ഫറവോമാര്‍ തിമിര്‍ത്താടുമ്പോള്‍.......ഈ ഞാന്‍..............എനിക്ക് ലഭിക്കാന്‍ പോകുന്ന (പുത്തന്‍) അധികാരക്കസേരയില്‍ ചെയ്യേണ്ട ചിത്രപ്പണികളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയായിരുന്നു...............
അതിരുകളില്‍ ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കപ്പെടുമ്പോള്‍........ഈ ഞാന്‍............കുത്തകമുതലാളിമാരോടൊപ്പം ഏഴ് ഏക്കറില്‍ എങ്ങിനെ പുത്തന്‍ ബാബേല്‍ പണിയാം എന്ന ചര്‍ച്ചയിലായിരുന്നു......................
ദൈവരാജ്യത്തിന്‍റെ പുത്തന്‍ ഗീതങ്ങള്‍ അലയടിക്കുമ്പോള്‍................സുന്ദരനും, കാര്യശേഷിയില്‍ മികവുറ്റവനും, സമ്പന്നനും, ആള്‍ബലമുള്ളവനുമായ ഈ ഞാന്‍.......എന്‍റെ സാമ്രാജ്യത്തിന്‍റെ അതിരുകള്‍ ബലപ്പെടുത്തുകയായിരുന്നു................
ഈ ഞാന്‍............ എന്തിനെന്നറിയാതെ സമ്പത്ത്‌ വാരിക്കൂട്ടുമ്പോള്‍.................ആരോ ഒരാള്‍........ഈ എന്നോട് പറഞ്ഞു..........നിന്‍റെ നിക്ഷേപം ഉള്ളയിടത്ത് നിന്‍റെ ഹൃദയം ഇരിക്കുമെന്ന്......അപ്പോള്‍ ഈ ഞാന്‍ ലോക്കറിന്‍റെ താക്കോല്‍ എന്‍റെ പോക്കറ്റില്‍ തിരയുകയായിരുന്നു..................

No comments:

Post a Comment