പ്രതിപക്ഷം....................
പെരുവഴിയില്‍ നിന്ന് ഒരാള്‍ വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു............”ഞാനെന്നും പ്രതിപക്ഷത്താണ്”..........
ഭരണവര്‍ഗത്തെ, ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്താന്‍ ഓര്‍മിപ്പിക്കുന്ന പ്രതിപക്ഷം........
ജനാധിപത്യത്തെ ബഹുമാനിക്കുന്ന, അതില്‍ വിശ്വസിക്കുന്ന പ്രതിപക്ഷം.........
അടിസ്ഥാനജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത ഭരണവര്‍ഗത്തെ, നിരന്തരം ശല്യം ചെയ്യുന്ന പ്രതിപക്ഷം........ അടിസ്ഥാനജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരോടൊപ്പം കൈകോര്‍ക്കുകയും ചെയ്യുന്ന പ്രതിപക്ഷം................
നീതിനിഷേധത്തിന്‍റെ പരിസരങ്ങളില്‍ നീതിക്കുവേണ്ടി ദാഹിക്കുകയും...........എന്നാല്‍ നീതിയില്‍ സന്തോഷിക്കുകയും ചെയ്യുന്ന പ്രതിപക്ഷം...................
സമാധാനം ഇല്ലാത്തപ്പോഴും, സമാധാനം സമാധാനമെന്ന് പറയുന്നവരോട് ഞാന്‍ സമാധാനത്തിനായുള്ള പോരാട്ടത്തിലാണെന്ന് പറയുന്ന പ്രതിപക്ഷം......
അധികാരം കിട്ടിക്കഴിയുമ്പോള്‍ പൊതുസമൂഹത്തെ വിഡ്ഢികളാക്കുന്ന ഭരണവര്‍ഗത്തിനുനേരെ കൊഞ്ഞനം കുത്തുന്ന പ്രതിപക്ഷം............
ആധുനിക ഫറവോന്മാര്‍ക്കും, ഹെരോദാക്കള്‍ക്കും ബദല്‍ അന്വേഷിക്കുന്ന പ്രതിപക്ഷം.........
മണ്ണിന്‍റെ മക്കള്‍ക്ക് അവകാശപ്പെട്ട ഭൂമിയും, പ്രകൃതിയും, കച്ചവടവസ്തുവാക്കി കവര്‍ന്നെടുക്കുന്ന ദാവീദുമാരോട്.....ആ മനുഷ്യന്‍ നീ തന്നെയെന്നു പറയുന്ന പ്രതിപക്ഷം....................
അയാളെ ഞാന്‍ സൂക്ഷിച്ചുനോക്കി................ആ മുഖം ദൈവദൂതന്‍റെ മുഖംതന്നെയെന്ന് ആരോ പറയുന്നുണ്ടായിരുന്നു........പക്ഷേ........ആ മുഖത്ത് ഞാന്‍ ക്രിസ്തുവിനെ വായിക്കുകയായിരുന്നു......................
തിരിഞ്ഞു നടന്ന എന്‍റെ കാതില്‍ ആരോ വന്ന് മന്ത്രിച്ചു.......സഭയെന്നും, എപ്പോഴും നിരന്തര പ്രതിപക്ഷമാവണമെന്ന്...............കൂട്ടത്തില്‍പ്പറഞ്ഞു നീയും..............
അപ്പോള്‍ ഞാന്‍ പ്രതിവചിച്ചു..........ക്രിസ്തുവേ..............എന്നെ നിരന്തര പ്രതിപക്ഷമാക്കുക.............എന്നെ.....എന്‍റെതന്നെ പ്രതിപക്ഷമാക്കുക........എന്നെ അനുഗ്രഹിക്കുക..........ആമേന്‍
(ഒരു ജന്മദിനപ്രാര്‍ത്ഥന)

No comments:
Post a Comment