ആത്മാര്‍ത്ഥതയും അര്‍പ്പണവും വിശ്വസ്ഥതയും പടിക്കുപുറത്തും, കപടസ്നേഹവും, കസേരകള്‍ ഉന്നം വച്ചുള്ള വിധേയത്വവും അരങ്ങില്‍ വിഹരിക്കുകയും ചെയ്യുന്ന കാലമാണിത്..............
എന്‍റെ ഇടനെഞ്ച് പൊട്ടുന്നു.........എന്‍റെ കാലിടറുന്നു......ഈ ഞാനും, സമൂഹവും, ക്രൈസ്തവസഭയും എങ്ങോട്ട്?
കാലമേ പൊറുക്കുക.......അധികാരം ഞങ്ങളുടെ കേള്‍വി ഇല്ലാതെയാക്കി.........ധനം ഞങ്ങളുടെ കാഴ്ചയെ കുരുടാക്കി..........ഭയം ഞങ്ങളുടെ ശബ്ദത്തിന് അണകെട്ടുന്നു.............അഹങ്കാരം ഞങ്ങളുടെ ചിന്താമണ്ഡലങ്ങളില്‍ സ്വൈരവിഹാരം നടത്തുന്നു.....അത് ധാര്‍ഷ്ട്യത്തെ പെറുന്നു.......
ദൈവശബ്ദം മരുഭൂമിയിലെ ശബ്ദം പോലെ.....വിജനസ്ഥലത്തെ ശബ്ദം പോലെ മുഴങ്ങുന്നു....ആരും കേള്‍ക്കുന്നുമില്ല.....(ഈ ഞാനും)
ദൈവമേ ഈ അപരാധിക്ക് മാപ്പ് നല്‍കുക..........
No comments:
Post a Comment