മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലെന്ന്(opium) ആരാണ് പറഞ്ഞത്.........മതം വല്ലാതെ മനുഷ്യരെ മയക്കുന്നുവെന്നതിന്‍റെ മറ്റൊരു തെളിവാണല്ലോ അയല്‍ക്കാരനെ ഇഷ്ടികകൊണ്ട് തലക്കടിച്ചുകൊല്ലാന്‍ ചിലരെ പ്രേരിപ്പിച്ചത്......
സാത്താനും കൂട്ടരും ഇന്ന് മതത്തിലും, മതസ്ഥാപനങ്ങളിലും മറ്റുമാണ് പാര്‍ക്കുന്നതെന്നാണ് മതത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ തെളിയിക്കുന്നത്...............
മനുഷ്യര്‍ ഇന്ന് മതത്തിന്‍റെ അടിമത്വത്തിലാണ്.........ദൈവത്തിന്‍റെ നിയന്ത്രണത്തിലല്ല...........
എന്നാണ് മനുഷ്യര്‍ ദൈവവിശ്വാസികളാവുക? (ദൈവവിശ്വാസികള്‍ അപരനില്‍ ദൈവദൂതന്‍റെ മുഖം കാണും.......)
പരസ്പരം സംരക്ഷരാകുവാന്‍ മനുഷ്യര്‍ക്ക് കഴിയുമ്പോള്‍ മാത്രമേ മനുഷ്യര്‍ മനുഷ്യരാകൂ.....അല്ലെങ്കില്‍ മനുഷ്യര്‍ കേവലം കൊലയാളികള്‍ മാത്രം......ഹാബേലിനെ കൊന്ന കായീനെപ്പോലെ........
ദൈവമേ.....ഞങ്ങളെ മനുഷ്യരാക്കുക....ഞങ്ങളെ സഹോദരരുടെ സംരക്ഷരാക്കുക.....
No comments:
Post a Comment