Powered By Blogger

Wednesday, August 3, 2016

മാധ്യമ മുതലാളിമാരോട്

മാധ്യമ മുതലാളിമാരോട്......ഫേസ്ബുക്ക് മുതലാളിയാണ് നിങ്ങളുടെ അമേരിക്കന്‍ യാത്രയുടെ ചിലവ് വഹിച്ചതെന്ന് കേട്ടു.....അപ്പോള്‍പ്പിന്നെ നിങ്ങള്‍ക്ക് ഒരു ടിക്കറ്റ്‌ എടുത്തുതന്നാല്‍ നിങ്ങള്‍ ആരേയും "കവര്‍" ചെയ്യും അല്ലേ?
രാജ്യത്തെ അധികാര മുതലാളിമാരോട്...ഇവിടെ(ഉത്തര്‍പ്രദേശില്‍ ഗാന്ധിജയന്തി ദിനത്തില്‍) 90 വയസുള്ള ഒരു ദളിത്‌ മനുഷ്യനെ അമ്പലത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് മേല്‍ജാതിക്കാര്‍ ചുട്ടുകൊന്നു..........ആ പാവം മനുഷ്യനെ മഴു ഉപയോഗിച്ച് വെട്ടിയതിനുശേഷം തീയിടുകയാണുണ്ടായത്........നിങ്ങളുടെ ശബ്ദം ഇവിടെ കേട്ടില്ല........ആ സാധു ഒരു കീഴ്‌ജാതിക്കാരനായതുകൊണ്ടാണോ?
സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയാത്ത ഇത്തരം മനുഷ്യരെ, സമൂഹങ്ങളെ, മാധ്യമ മുതലാളിമാര്‍ക്കോ, അധികാരമുതലാളിമാര്‍ക്കോ കാണുവാനും കേള്‍ക്കുവാനും കഴിയുന്നില്ലെന്നത് ജനാധിപത്യത്തിന്‍റെ അന്തകരാണ് ഇവിടെ വാഴുന്നതെന്ന സത്യമാണ് വെളിവാക്കുന്നത്.........
ദൈവമേ...അവിടുത്തെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ......

No comments:

Post a Comment