ലൂക്കോ 10:25-37 --------------ദൈവാലയത്തിലേക്ക് പോയ ലേവ്യനും പുരോഹിതനും മുറിവേറ്റവനെക്കണ്ട് മാറിക്കടന്നുപോയി.......അവര്‍ക്ക് ജീവന്‍റെ സംരക്ഷണത്തെക്കാളും മതനിയമപാലനമായിരുന്നു പ്രധാനം.........
എന്നാല്‍, ദൈവാലയത്തില്‍ ഇടം നിഷേധിക്കപ്പെട്ട ശമര്യാക്കാരനാണ് ജീവന്‍റെ പരിരക്ഷകനായത്........
വിശുദ്ധിയുടെ പര്യായമായവരെന്ന് അവകാശപ്പെട്ടവര്‍ ജീവനായുള്ള നിലവിളി കേട്ടില്ലെന്ന് നടിച്ചു...........
മതനിയമപാലകര്‍ അശുദ്ധനെന്ന്/പാപിയെന്ന് മുദ്രകുത്തിയവന്‍ വീണ്ടെടുപ്പിന്‍റെ ചാലകമായി.........
ക്രിസ്തു പറയുന്നു........യഥാര്‍ത്ഥ സുഹൃത്ത്, അയല്‍ക്കാരന്‍ മുറിവേറ്റവനോട് കരുണകാണിച്ചവനാണെന്ന്............
മതനിര്‍മിത, മതവ്യാഖ്യാന വിശുദ്ധി-അശുദ്ധി കല്‍പിത സംവിധാനങ്ങള്‍ക്കുമപ്പുറത്ത് സംഭവിക്കുന്ന വീണ്ടെടുപ്പിനെ കാണാതിരിക്കുന്നതെങ്ങിനെ?
സ്വയം വിശുദ്ധരെന്ന് നടിക്കുന്നവര്‍ അശുദ്ധരായും, മറ്റുള്ളവര്‍ അശുദ്ധരെന്ന് മുദ്രകുത്തപ്പെടുന്നവര്‍ ദൈവനീതിബോധത്താല്‍ രക്ഷയുടെ കരങ്ങളായും മാറുന്ന കാലം വരുന്നു...ഇപ്പോള്‍ വന്നുമിരിക്കുന്നു.......
നാം അണിയുന്ന വേഷങ്ങളല്ല, നാം അവകാശപ്പെടുന്ന അധികാരങ്ങളല്ല നമ്മെ ക്രിസ്തുശിഷ്യരാക്കുന്നത്.....മറിച്ച് നമ്മുടെ നിലപാടുകളാണ്, സാക്ഷ്യമാണ്.......
No comments:
Post a Comment