Powered By Blogger

Wednesday, August 3, 2016

ഇടതുപക്ഷം

എന്നെ വല്ലാതെ ഭാരപ്പെടുത്തുന്ന ഒരു ചിന്ത പങ്കുവയ്ക്കട്ടെ..........
അത് മറ്റൊന്നുമല്ല.........ഇടതുപക്ഷം സാമൂഹിക, സാമ്പത്തിക, മത, സാംസ്കാരിക, വിദ്യാഭ്യാസ, പരിസരങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുന്നു എന്നതാണ്.....
ഇടതുപക്ഷം എന്ന ആശയം കേവലകക്ഷിരാഷ്ട്രീയ ഘടനയില്‍ നിന്നുകൊണ്ടല്ല ഞാന്‍ നിര്‍വചിക്കുന്നത്.......... പാപവ്യവസ്ഥിതികളോട് ദൈവനീതിപക്ഷത്തുനിന്ന് ചെറുക്കുന്നവരെയാണ് ഞാനിവിടെ ഇടതുപക്ഷം എന്ന് അടയാളപ്പെടുത്തുന്നത്
പുളിമാവ് അരിമാവിനോട് കലഹിച്ച് മാവിനെ പുളിപ്പിക്കുന്നതുപോലെയും, അന്ധകാരത്തോട് വെളിച്ചം കലഹിക്കുന്നതുപോലെയുള്ള ഒരു ധര്‍മം എന്നനിലയിലാണ് ഞാന്‍ ഇടതുപക്ഷത്തെ വിവക്ഷിക്കുന്നത്.........
ഒരുകാലത്ത് സാമൂഹിക,രാഷ്ട്രീയ,മത, സാംസ്കാരിക, വിദ്യാഭ്യാസ നവോത്ഥാന നായകര്‍ ഈ സമൂഹത്തില്‍ പരിവര്‍ത്തനത്തിന്‍റെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചിരുന്നു......ആ കൊടുങ്കാറ്റുകള്‍ അനീതിയുടെ വടുവ്യവസ്ഥികളെ മറിച്ചിട്ടിരുന്നു.........നവീകരണത്തിന്‍റെ അലയൊലികള്‍ മുഴക്കിയിരുന്നു......
തലതിരിഞ്ഞവര്‍/മണ്ടന്മാര്‍ എന്നൊക്കെ അവരെ സമൂഹം വിളിച്ചിരുന്നു...........അവര്‍ നിരന്തരം വ്യവസ്ഥിതികളോട് കലഹിച്ചിരുന്നു.....മരണം പടിവാതില്‍ക്കലെത്തുന്നതിന്‍റെ അപായസൂചനകള്‍ പുറപ്പെടുവിച്ചിരിന്നു......പ്രവാചകരെപ്പോലെ..........
ഇന്ന് വേദപുസ്തക-ചരിത്രവായനയിലും, വ്യാഖ്യാനത്തിലും വ്യവസ്ഥിതികളോട് ചേര്‍ന്നുനില്‍ക്കാനുള്ള ത്വര വര്‍ദ്ധിക്കുന്നു..........
എല്ലായിടങ്ങളിലും ഇടതുപക്ഷം അന്യം നിന്നുകൊണ്ടിരിക്കുന്നു........ഈ യാത്ര അപകടത്തിലേക്കാണ്........ഇവിടെ പ്രവാചകരുണ്ടാവട്ടെ....നവീകരണ നായകര്‍ ഏഴുന്നേല്‍ക്കട്ടെ.........വേദപുസ്തകത്തെയും, മറ്റ് മതഗ്രന്ഥങ്ങളേയും കാലാനുസൃതമായി വായിക്കുന്ന, പഠിക്കുന്ന, പഠിപ്പിക്കുന്ന ദൈവശാസ്ത്രജ്ഞര്‍ ഉണ്ടാകട്ടെ......നീതിബോധത്തോടെയുള്ള രാഷ്ട്രീയക്കാര്‍ രൂപപ്പെടട്ടെ..........
പാപനിബിഡമായ വ്യവസ്ഥിതികളോട് ദൈവനീതിബോധത്തില്‍നിന്നുകൊണ്ട് കലഹിക്കുന്ന ഒരു സംഘം(ഇടതുപക്ഷം) ഇവിടെ ഇനിയുണ്ടാകുമോ?
(വീണ്ടും കുറിക്കട്ടെ...... ഇവിടെ ഞാന്‍ ഉദേശിക്കുന്ന ഇടതുപക്ഷം കക്ഷിരാഷ്ട്രീയമല്ല........ ഇടതുപക്ഷപ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്ന പലതിനും ഇന്ന് വലതുപക്ഷസ്വഭാവമാണുള്ളത്........ )

No comments:

Post a Comment