Powered By Blogger

Wednesday, August 3, 2016

ക്രിസ്തുവേ, സഭയെ വീണ്ടെടുക്കുക

ക്രിസ്തുവേ.......................മരവിച്ചുപോയ ഞങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ജീവന്‍ നല്‍കുക..............
വിഷലിപ്തമായ ചിന്തക്കും ഭാഷക്കും വീണ്ടുംജനനത്തിന്‍റെ അനുഭവം നല്‍കുക...............
കല്ലുപോലെ കഠിനമായ മനസ്സുകളെ പരിശുദ്ധാത്മാവിനാല്‍ കുതിര്‍ത്ത് കരുണയുടെ വിളനിലമാക്കുക.............
കപടതയുടെ ആത്മാവിനെയും അഹന്തയുടെ ഭാവത്തെയും ഞങ്ങളില്‍നിന്ന് പുറത്താക്കുക........
ഞങ്ങള്‍ക്ക് സംഘബോധം നല്‍കുക..............
ക്രിസ്തുവേ അങ്ങ് നിഷേധിച്ച, അധികാരം, പെരുമ , സമ്പത്ത് തുടങ്ങിയവകളോട് കൂറുപുലര്‍ത്തുന്ന.........സമ്പത്തിനേയും, ദൈവത്തേയും ഒരുമിച്ച് ആരാധിക്കുന്ന ഞങ്ങളുടെ കപട ആത്മീയതയെ തകര്‍ക്കുക.............
നിങ്ങളുടെ നീതി പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയില്ലെന്ന് പഠിപ്പിച്ച ക്രിസ്തുവേ............സ്വര്‍ഗത്തിലെ സ്വര്‍ണക്കുളത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതിനുപകരം നീതിയെക്കുറിച്ച് പഠിക്കുവാനും പഠിപ്പിക്കുവാനും ഞങ്ങളെ അഭിഷേകം ചെയ്യുക...........
ക്രിസ്തുവേ......അങ്ങ് പടിയിറങ്ങിപ്പോയ ആലയങ്ങളിലേക്ക് മടങ്ങിവന്ന് ആലയങ്ങളെ ദൈവികഭവനങ്ങളാക്കുക.........
അവിടുത്തെ സഭയെ വീണ്ടെടുക്കുക........
ആമേന്‍.......

No comments:

Post a Comment