Powered By Blogger

Wednesday, August 3, 2016

അറിവ്

അറിവ്,വിവേകം,നെറിവ്, ധാര്‍മികത, തിരിച്ചറിവ്,നീതിബോധം......തുടങ്ങിയ സത്താപരമായ ഗുണവിശേഷങ്ങളെ ആധുനികവിദ്യാഭ്യാസം കൊണ്ട് ആര്‍ജിക്കാവുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കരുത്....ഇവകള്‍ നേടിയെടുക്കുന്നതല്ല, മറിച്ച് ജാടകളില്ലാതെ, മുഖം മൂടികളില്ലാതെ, അധീശത്വത്തിന്‍റെ കെട്ടുപാടുകളില്ലാതെ നടത്തുന്ന ജീവിതാന്വേഷണത്തില്‍ സംഭവിക്കുന്ന ഒന്നാണ് (സ്വതസിദ്ധമായ വന്നുചേരലാണ്)
വിവരക്കേട് മാത്രം വിളിച്ചുപറയുകയും, ജാതി-സമുദായ-മത ധ്രുവീകരണം നടത്തുകയും ചെയ്യുന്ന ചിലസമുദായ, മത, നേതാക്കള്‍ക്ക് ISRO മുന്‍ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയുക്കുന്നുവെന്നത് ഖേദകരം തന്നെ.........
അക്രമം, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ആത്മീയവ്യാപാരം, ആള്‍ദൈവങ്ങള്‍ മുതലായവയുടെ മുന്നിലും പിന്നിലും ആധുനികവിദ്യാഭ്യാസം മിടുക്കരെന്ന്‍ വിശേഷിപ്പിക്കുന്നവര്‍ ഉണ്ടെന്നുള്ളത് ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പരാജയമാണ്...............
കുറെ ബിരുദങ്ങള്‍ വാരിക്കൂട്ടിയതുകൊണ്ട് വിവേകം തനിയെ വന്നുകൊള്ളും എന്ന് ചിന്തിക്കരുത്............വിവേകം ഒരു ദൈവികവരമാണ്............
ആധുനികവിദ്യാഭ്യാസ ബിരുദങ്ങള്‍ ഇല്ലാത്തവരെ നിരക്ഷരര്‍ എന്ന് വിളിക്കാന്‍ വരട്ടെ......അവരില്‍ പലര്‍ക്കും ഡോക്ടറേറ്റ് കിട്ടിയവരെക്കാള്‍ വിവേകമുണ്ട്...തിരിച്ചറിവുണ്ട്............
ഗുരു എന്നാല്‍ തമസ്സകറ്റുന്നവന്‍/ള്‍ എന്നര്‍ത്ഥം.....എന്നാലിന്നോ ?
ജ്ഞാനികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഇല്ലാത്ത പരിജ്ഞാനം ശിശുക്കള്‍ക്ക് നല്‍കുന്ന ദൈവമേ.......ഞങ്ങളെ വിവേകം കൊണ്ട് നിറക്കുക...

No comments:

Post a Comment