Powered By Blogger

Wednesday, August 3, 2016

മെരുക്കപ്പെടുന്ന ജനത

Noam Chomsky: പൊതുജനത്തിന് ഇവിടെ എന്തൊക്കെ സംഭവിക്കുന്നുവെന്ന് അറിയില്ല, എന്നാല്‍ രസകരമായ വസ്തുത അവര്‍ക്ക് എന്തറിയില്ല എന്ന കാര്യവും അവര്‍ക്കറിയില്ല എന്നതാണ് (The General Population doesn’t know what is happening, and it doesn’t even know what it doesn’t know)
Milan Kundera: ലോകം സ്വതന്ത്രമല്ല അഥവാ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലെന്നതല്ല ഏറ്റവും അപകടകരമായത്, മറിച്ച് മനുഷ്യര്‍ അവരുടെ സ്വാതന്ത്ര്യാവവസ്ഥ മറന്നുപോയി എന്നതാണ്(സ്വാതന്ത്ര്യാനുഭവം അവരുടെ മനസ്സില്‍ നിന്നും ബഹിഷ്കരിക്കപ്പെട്ടുവെന്നതാണ്)
(The worst thing isn’t that the world isn’t free, but people have unlearned their freedom)
ഫാസിസത്തില്‍, ജനത മെരുക്കപ്പെടുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി...........
എല്ലാം അറിയുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഒന്നുമറിയില്ലെന്ന വാസ്തവം അറിയാതെ പോകുന്നു ഇവിടുത്തെ മഹാഭൂരിപക്ഷവും......
സ്വാതന്ത്ര്യം മറന്നുപോയ, അടിമത്വം ശീലമായ ഒരു ജനത രൂപപ്പെടുന്നു............ (ചെറുത്തുനില്‍ക്കാന്‍ മറന്നുപോയ ഒരു കൂട്ടം)
എങ്കിലും പ്രത്യാശ കൈവിടുന്നില്ല............ഇവിടെ നയന്‍താര സെഗാള്‍, ദീപ നിശാന്ത്, അശോക് വാജ്പേയി എന്നിവരുടെ വേറിട്ട സ്വരങ്ങള്‍, നിലപാടുകള്‍ ഒരു പോരാട്ടത്തിന്‍റെ കനല്‍വെളിച്ചം ചിതറുന്നു........ദൈവത്തിന് സ്തുതി
അതിജീവനത്തിന്‍റെ പടയൊരുക്കം എവിടെയൊക്കെയോ കേള്‍ക്കുന്നു......അരിപ്പയില്‍, മൂന്നാറില്‍, നര്‍മദയില്‍.....അങ്ങിനെ പലയിടത്തും....ദൈവത്തിന് സ്തുതി.............
ക്രിസ്തുവേ ഇവിടെ ചെറിയതരിക്കല്ലെങ്കിലും എടുത്ത് ഇതില്‍ പങ്കുചേരാന്‍ കരുത്ത് പകരുക...........

No comments:

Post a Comment