ധര്‍മജ്യോതിയില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചു..........
പരീക്ഷ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്ന ഒന്നാണ്.......ചോദ്യങ്ങള്‍ ചോദിക്കുക എന്നത് ഒരധ്യാപകന്‍ എന്ന നിലയില്‍ എന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്......
ഏതാണ് എളുപ്പം.....ചോദ്യം ചോദിക്കാനോ, അതോ ഉത്തരം എഴുതാനോ?
ഉത്തരം എഴുതുക എന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്.... ചോദ്യം ചോദിക്കല്‍ എന്നെ അലോസരപ്പെടുത്തുന്നു/ഭയപ്പെടുത്തുന്നുന്നതുമാണ്...............ചോദ്യങ്ങള്‍ എന്നെ കൊണ്ടെത്തിക്കുന്നത് അപ്രിയ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് എന്നതുകൊണ്ടാണത്................
എന്തുകൊണ്ടിങ്ങനെ, ഇവരോടിതെന്തിന്, ആര്‍ക്കുവേണ്ടി, എങ്ങിനെയിത്....തുടങ്ങിയവ നിര്‍ബന്ധിക്കുന്ന ചില അന്വേഷണങ്ങളുണ്ട്.......
അതുകൊണ്ടുതന്നെ ഉത്തരം എഴുതുന്നതിനേക്കാള്‍ എനിക്കിഷ്ടം അന്വേഷണങ്ങളില്‍ ഏര്‍പ്പെടാനാണ്.........ചോദ്യങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന അന്വേഷണങ്ങളുമാണ് എപ്പോഴും നമ്മെ സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കുക.........ആ സംഘര്‍ഷം ഏറ്റെടുക്കുന്നതിലൂടെ നിയോഗത്തിലേക്കും......
കാണാതെ പഠിച്ചുത്തരമെഴുതുന്നവര്‍ക്ക്.......ഞാന്‍ മറന്നുപോയി എന്ന് പറയാനേ കഴിയൂ.........പക്ഷേ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ അവ നിര്‍ബന്ധിക്കുന്ന അന്വേഷണത്തിലേക്കും അതിലൂടെ തിരിച്ചറിവിലേക്കും നയിക്കപ്പെടുന്നു.....തിരിച്ചറിവ് പ്രതിരോധത്തിലേക്കും പോരാട്ടത്തിലേക്കും കൊണ്ടെത്തിക്കും........
ചോദ്യങ്ങളും, അന്വേഷണങ്ങളും അവ നയിക്കുന്ന പ്രതിരോധങ്ങളും നടത്തുന്നവര്‍ക്ക് പലപ്പോഴും കഴുമരങ്ങളാവും വിധിക്കപ്പെടുക( അവര്‍ വിപ്ലവകാരികളാണ്, ശല്യക്കാരാണ്, ജനത്തെ ഇളക്കുന്നവരാണ്)..........കാണാതെ പഠിച്ചുത്തരമെഴുതുന്നവര്‍ക്ക്( അവര്‍ തങ്ങളെ പഠിപ്പിച്ചത് അക്ഷരംപ്രതി ഛര്‍ദ്ദിക്കുന്നവര്‍, വ്യവസ്ഥകളെ പൂജിക്കുന്നവര്‍, അടക്കമൊതുക്കമുള്ളവര്‍......) അധികാരത്തിന്‍റെ ചെങ്കോലുകളും........
കാലിക പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ച് പാപത്തിന്‍റെ കോട്ടകളുടെ അടിത്തറ ഇളക്കിയ ക്രിസ്തുവേ..........ഞങ്ങളെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിക്കുക......ചോദ്യങ്ങള്‍ക്ക് പിന്നാലെ അന്വേഷണത്തിലേര്‍പ്പെടുവാനും.............
ദൈവമേ, തിമിര്‍ത്താടുന്ന മരണത്തിന്‍റെ ശക്തികളോട് ഞങ്ങളെ നിശബ്ദരാക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന് പറയുവാനുള്ള ദൈവകൃപ ഞങ്ങള്‍ക്ക് തരിക (ചോദ്യങ്ങളിലൂടെ അവരെ പ്രതിരോധിക്കുവാനും).....ആമേന്‍
No comments:
Post a Comment