ഭാരത്തിന്‍റെ അഖണ്ഡത തകര്‍ക്കുന്നതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു......ഇത് ഹിന്ദുരാഷ്ട്രമാണെന്നും നിങ്ങള്‍ക്ക് യൂറോപ്പിലേക്കോ, പാകിസ്ഥാനിലേക്കോ പോകാമെന്ന്
പട്ടിണിമരണങ്ങളെ ചൂണ്ടിക്കാണിച്ചപ്പോള്‍...........അവര്‍ പറഞ്ഞു നിങ്ങള്‍ ബീഫ് കഴിക്കരുതെന്ന്
സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങളെ അപലപിച്ചപ്പോള്‍.....അവര്‍ പറഞ്ഞു നിങ്ങളുടെ വസ്ത്രമാണ് പ്രശ്നമെന്ന്
മനുഷ്യാവകാശധ്വംസനത്തെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തപ്പോള്‍............അവര്‍ തോക്കുചൂണ്ടി വെടിവെച്ചു
അഭിപ്രായസ്വാതന്ത്ര്യനിഷേധത്തെ എതിര്‍ത്തപ്പോള്‍........അവര്‍ മുഖത്ത് മഷിയൊഴിച്ചു
ഭാരതത്തിന്‍റെ നിറം വല്ലാതെ മാറുന്നുവെന്നതുകണ്ട് പ്രതിഷേധിച്ച എഴുത്തുകാരെ നോക്കി അവര്‍ പറഞ്ഞു............നിങ്ങളാണ് ഇവിടെ വര്‍ഗീയത കുത്തിവയ്ക്കുന്നതെന്ന്................
ജാതിവ്യവസ്ഥയെ ചോദ്യംചെയ്തപ്പോള്‍................അവര്‍ പറഞ്ഞു അത് തൊഴില്‍ വിഭജനമാണെന്ന്......എന്നിട്ടവര്‍ ദളിതനെ ചുട്ടുകൊന്നു.....നഗ്നരാക്കി...............
രാജ്യത്തിന്‍റെ ബഹുസ്വരത അപകടത്തിലായപ്പോള്‍......അവര്‍ പറഞ്ഞു.....യോഗ ചെയ്യൂ, എല്ലാം ശരിയാകുമെന്ന്.......
ഭാരതത്തെ, വിദേശരാജ്യങ്ങളിലെ കമ്പോളത്തില്‍ വിറ്റഴിക്കുവാന്‍ വിമാനവുമായി ചെന്ന സംഘത്തോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു..........................മേയ്ക്ക് ഇന്‍ ഇന്ത്യ ആണെന്ന്
ജീവിക്കുവാനുള്ള അവകാശത്തെ തിരിച്ചുപിടിക്കുവാനിറങ്ങിയവരോട് പറഞ്ഞു.........ഇപ്പം ശരിയാക്കിത്തരാം....ഡിജിറ്റല്‍ ഇന്ത്യ വരുന്നെന്ന്
വര്‍ഗീയക്കോമരങ്ങള്‍ തിമിര്‍ത്താടുമ്പോള്‍............ജനാധിപത്യം അപകടപ്പെടുത്തുമ്പോള്‍.......ഒരു പൌരന് ഭരണഘടന നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ പിച്ചിച്ചീന്തുമ്പോള്‍................അവര്‍ പറഞ്ഞു അച്ചാദിന്‍ ആയേഗാ...............................
അപ്പോള്‍ ദൂരെനിന്ന് ഒരു കുട്ടി വിളിച്ചുപറഞ്ഞു..............കൂട്ടുകാരെ..........നമ്മുടെ പുതിയ പാഠ്യപുസ്തകത്തില്‍ എഴുതിയിരിക്കുന്നുപോലും.............മഴവില്ലിന് ഏഴു നിറമില്ലെന്ന്..........(അത് വിദേശിയുടെ കണ്ടു പിടുത്തമാണെന്നുപോലും)........എന്നിട്ടവര്‍ പഠിപ്പിക്കുന്നു......മഴവില്ലിന് കാവിനിറമാണെന്ന്...............
അരുതെന്ന് പറയുവാന്‍ ചുണ്ടനക്കിയ (എല്ലാവരേയും മുലപ്പാല്‍ നല്‍കി വളര്‍ത്തിയ) ഭാരതാംബയെ നോക്കി അവര്‍ പറഞ്ഞു..................മിണ്ടരുതെന്ന്
No comments:
Post a Comment