Powered By Blogger

Wednesday, August 3, 2016

നിങ്ങള്‍ ആരുവാ..............?

സുഹൃത്തുക്കളേ..........
ജീവിക്കാനുള്ള എന്‍റെ അവകാശം നിങ്ങളുടെ ഔദാര്യമല്ല.........അതെന്‍റെ മൌലികാവകാശമാണ്..............അതുകൊണ്ടുതന്നെ എന്‍റെമേല്‍ കുതിരകേറാന്‍ വരരുത്........
ഞാനൊരു ഭാരതീയനായിട്ടാണ് ഇവിടെ പിറന്നത്.........എന്‍റെ മതം, ജാതി, ലിംഗം. തൊഴില്‍, ദേശം, തുടങ്ങിയവ അതിന് അനുബന്ധമായി പറയേണ്ടത് മാത്രമാണ്..........എന്നെ ഭാരതീയനാക്കുന്നത് ഇവകളൊന്നുമല്ല.......ഞാന്‍ ഏതുമതത്തില്‍ വിശ്വസിക്കണം, എന്ത് തൊഴില്‍ ചെയ്യണം, എവിടെ പാര്‍ക്കണം, സ്ത്രീയാണോ, പുരുഷനാണോ, തുടങ്ങിയ ചോദ്യങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്........ഇതൊക്കെ എന്‍റെ അവകാശങ്ങളാണ്........എന്‍റെ സ്വാതന്ത്യമാണ്.......ഇതൊന്നും എന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.....
എന്‍റെ നിറം, ജീവിതരീതികള്‍, ഭക്ഷണരീതികള്‍, വസ്ത്രധാരണം, ആരാധനാരീതി, ഇവകള്‍ നിങ്ങളില്‍നിന്നും വ്യത്യസ്തങ്ങളാണ്.........നിങ്ങളുടേത് എന്നില്‍നിന്നും വ്യത്യസ്തമാണല്ലോ.............ഒന്ന് പറഞ്ഞേക്കാം എന്‍റെ കഞ്ഞിയില്‍ മണ്ണുവാരിയിടരുത്.......ജീവിക്കാനനുവദിക്കുക എന്ന് പറഞ്ഞ് നിങ്ങളുടെ കാലില്‍ വീഴാന്‍ എന്നെ കിട്ടില്ല.........
ദളിതരില്‍ പ്രസാദിക്കാത്ത ദൈവത്തെ എനിക്ക് വേണ്ട...........കറുത്തവരെ കൊല്ലുന്ന മതവും എനിക്ക് വേണ്ട...........
ഈ നാടിനെ കുട്ടിച്ചോറാക്കരുത്......കാരണം ഇതെന്‍റെ രാജ്യമാണ്.......................
അല്ല ഞാനൊന്നുചോദിക്കട്ടെ.......നിങ്ങള്‍ ആരുവാ?........

No comments:

Post a Comment