Powered By Blogger

Wednesday, August 3, 2016

കുഞ്ഞേ നീ ഒരുപക്ഷേ യേശുവായിരുന്നിരിക്കുമോ?

കുഞ്ഞേ നീ ഒരുപക്ഷേ യേശുവായിരുന്നിരിക്കുമോ?
ചേരിയിലായിരുന്നെങ്കില്‍.....................
ഭവനരഹിതനായിരുന്നെങ്കില്‍..........
ദരിദ്രനായിരുന്നെങ്കില്‍..........
ഭൂരഹിതനായിരുന്നെങ്കില്‍...............
കൊടുംതണുപ്പില്‍ കീറ്റുശീലയില്‍ പൊതിയപ്പെട്ടവനായിരുന്നെങ്കില്‍..........
അധികാരികളുടെ കല്‍പനയുടെ ഇരയായവനെങ്കില്‍........
നീ യേശു തന്നെയായിരുന്നിരിക്കണം...............
കാരണം......വേദപുസ്തകം എനിക്ക് കാണിച്ചുതന്ന യേശുവിന്‍റെ വിശേഷണങ്ങള്‍ ഇവകളൊക്കെയാണ്.........
യേശുക്കുഞ്ഞേ.....ഈ ക്രിസ്തുമസ് നിന്നെക്കൂടാതെയാണല്ലോ ഞങ്ങള്‍ ആചരിക്കുന്നത്...........
മരവിച്ച മനസ്സുമായ്, കുഴഞ്ഞ കരങ്ങളുമായ്......ഞാന്‍ ഈ കുറിപ്പെഴുതുന്നത് നീ കൊല്ലപ്പെട്ടതിലൂടെ ഞാന്‍ ജീവിക്കുന്നതു കൊണ്ടുമാത്രം................
കുഞ്ഞേ....നീ യേശുക്കുഞ്ഞുതന്നെ.........പക്ഷേ അധികാരജ്വരം ബാധിച്ച ആധുനിക ഹെരോദാക്കള്‍ക്ക് നിന്നെക്കാണുവാന്‍ കഴിഞ്ഞില്ലല്ലോ........
ഇവിടെ നിന്‍റെ കുഴിമാടത്തില്‍ ഒരിറ്റു കണ്ണീര്‍ ഞാന്‍ ചൊരിയട്ടെ...............
ഉയിര്‍പ്പിന്‍റെ പുത്തന്‍പ്രഭാതത്തില്‍ ചേരിയിലെ നിന്‍റെ ഭവനത്തിന്‍റെ വാതായനം എനിക്ക് തുറന്നുതരിക........എനിക്ക് നിന്നെയൊന്ന് നമസ്കരിക്കണം......................................
(ഈ കുറിപ്പെഴുതുന്നത്‌ ഡിസംബര്‍ 14 ന് വെളുപ്പിന് 12.30ന്.....ധര്‍മജ്യോതിവിദ്യാപീഠിലെ ക്രിസ്തുമസ് ആഘോഷത്തിനുശേഷം കേട്ട ഒരു വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ്.......ഡല്‍ഹിലെ ചേരി റെയില്‍വേ അധികാരികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുവെന്നും ഒരു പിഞ്ചുകുഞ്ഞ് പലകക്കഷണം വീണ് കൊല്ലപ്പെട്ടുവെന്നും................500 ലധികം പേര്‍ കൊടുംതണുപ്പില്‍ കഴിയുന്നുവെന്നുമുള്ള വാര്‍ത്ത........)

No comments:

Post a Comment