2015 ലെ ചില പാഠങ്ങള്‍.................ഒന്നാം ഭാഗം
1.കേള്‍ക്കുന്നതെല്ലാം അന്ധമായി വിശ്വസിക്കരുത്.....അതാര് പറഞ്ഞാലും.........എല്ലാ പറച്ചിലുകളിലും കപടോക്തിയോ, അതിശയോക്തിയോ, കലര്‍ന്നിട്ടുണ്ടാവും....മാത്രവുമല്ല, പലതും അര്‍ദ്ധസത്യങ്ങളുമാവും.......കേള്‍വി ശ്രദ്ധയോടെയാകട്ടെ
2.ജീവിതസമരങ്ങളില്‍ നാം പലപ്പോഴും തനിച്ചാവും.........അതുകൊണ്ട് ആരേയും ഒരു കാര്യത്തിലും അമിതമായി ആശ്രയിക്കരുത്..........നമ്മെക്കൊണ്ട്ചെ യ്യാവുന്നതൊക്കെ ചെയ്യുവാന്‍ ശീലിക്കുക.....ഇതിനര്‍ത്ഥം ആരുടേയും സഹായം സ്വീകരിക്കരുതെന്നല്ല.....മറിച്ച് ജീവിതസമരങ്ങളില്‍ ഒറ്റക്ക് പൊരുതേണ്ടി വരുന്ന സമയങ്ങളില്‍ തളര്‍ന്നു പോകാതിരിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പ് എപ്പോഴും നാം ചെയ്തിരിക്കണം......
3.ജീവിതം= തൊഴില്‍ എന്ന് ചിന്തിക്കരുത്.........അങ്ങിനെ ചിന്തിച്ചാല്‍ നമ്മെ സ്നേഹിക്കുന്നവരെ സ്നേഹിക്കുവാനും, മറ്റുള്ളവരെ ശുശ്രൂഷിക്കുവാനും, നമുക്കുവേണ്ടിയും കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും ജീവിക്കുവാനും ബന്ധങ്ങള്‍ സുദൃഢമാക്കുവാനും അതിനായി ഒരല്‍പം സമയം മാറ്റിവയ്ക്കാനും സാധിക്കാതെ വരും.....കുറെക്കഴിയുമ്പോള്‍ അത് നമ്മെ മാനസികമായി വല്ലാതെ തകര്‍ക്കും........ഒറ്റപ്പെടല്‍ നമ്മെ വേട്ടയാടും......
4.ജീവിതത്തില്‍ ദൈവികദര്‍ശനവും ഒരു പുതുയുഗപ്പിറവിയുടെ നോവും പേറാത്തവരാണ് അധികാരം, പ്രശസ്തി, ധനം, ആഡംബരം, ഇവകള്‍ക്ക് പിന്നാലെ പോവുന്നത്..........ഓര്‍ക്കുക നമ്മെ നമ്മളാക്കുന്നത് നമ്മള്‍ പേറുന്ന ദൈവികദര്‍ശനവും അതിനായുള്ള ത്വരയുമാണ്...........
അധികാരം, പ്രശസ്തി, ധനം, ആഡംബരം തുടങ്ങിയവ നമ്മെ അസംതൃപ്തിയില്‍ നിന്നും അസംതൃപ്തിയിലേക്കേ നയിക്കൂ.............ദൈവികദര്‍ശനത്തില്‍നിന്നും മെനെഞ്ഞെടുത്ത ജീവിതദര്‍ശനമാണ് നമ്മെ യഥാര്‍ത്ഥ മനുഷ്യരാക്കുക.........അതുകൊണ്ട് നമുക്കാദ്യം മനുഷ്യരാവാം........ദൈവത്തോടൊപ്പം.......
No comments:
Post a Comment