ഒരു നാല്‍പ്പതാം വെള്ളിയുടെ പ്രാര്‍ത്ഥന--------
സാത്താന്‍റെ പരീക്ഷകളെ തകര്‍ത്തെറിഞ്ഞ ക്രിസ്തുവേ.....................
ഇന്നിന്‍റെ പരീക്ഷകളെ അതിജീവിക്കുവാന്‍ ഞങ്ങള്‍ക്ക് കരുത്ത് പകരുക..................
പൈശാചികനെ തകര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് ആത്മബലം നല്‍കുക.......
വേദപുസ്തകവായനയിലൂടെ ഞങ്ങള്‍ ആര്‍ജ്ജിക്കേണ്ട തിരിച്ചറിവ് പൈശാചികനെതിരെ പ്രയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുക.......
പിശാചിന്‍റെ കോട്ടകളെ പൊളിച്ചടുക്കേണ്ട ഞങ്ങള്‍ പലപ്പോഴും അവയുടെ സംരക്ഷകാരായിപ്പോയത് ഞങ്ങളോട് പൊറുക്കുക.......
ഞങ്ങളുടെ ഭൌതികസമൃദ്ധി മാത്രം ലക്ഷ്യമായപ്പോള്‍ ദൈവിക നിയോഗത്തെ അലക്ഷ്യമാക്കിയ ഞങ്ങളോട് ക്ഷമിക്കുക...........
പ്രശസ്തിക്കുവേണ്ടി ഞങ്ങള്‍ നീതിയെ ഒറ്റുകൊടുത്തു........നിലനില്‍പ്പിനുവേണ്ടി സാത്താനോട് ഞങ്ങള്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തു........അതിലൂടെ സത്യത്തിന്‍റെ ആത്മാവിനോട് ഞങ്ങള്‍ പാപം ചെയ്തു.........അങ്ങ് സ്പര്‍ശിച്ച അധരങ്ങള്‍ അശുദ്ധമാക്കി..........ഞങ്ങളുടെ ചിന്തകളില്‍ യുദ്ധവും, പ്രവൃത്തികളില്‍ കൊലയും, ഭാഷയില്‍ മരണവും ജനിച്ചു............................
സാത്താനെ കീഴടക്കേണ്ട ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം സഹോദരരെ കടന്നാക്രമിച്ചു കീഴടക്കി.........
ഞങ്ങള്‍ സാത്താന്‍റെപുത്തന്‍ അവതാരങ്ങള്‍ക്ക് സ്തുതിപാടി............അവരെ ഞങ്ങള്‍ വണങ്ങി..........അവരുടെ വാക്കുകള്‍ അനുസരിച്ചു.......................
ക്രിസ്തുവേ പിശാചിനെതിരെ അനുസരണക്കേട് കാണിക്കുവാനുള്ള ഉള്‍ക്കരുത്ത് ഞങ്ങള്‍ക്ക് നല്‍കുക..........
പിശാചുക്കളുടെ പിടിയില്‍ നിന്നും ആസാദി പ്രഖ്യാപിക്കുവാന്‍ പരിശുദ്ധാത്മാവിന്‍റെ നല്‍വരം ഞങ്ങള്‍ക്ക് നല്‍കുക................
പിശാചിനെ പരിഹസിച്ച, പരാജയപ്പെടുത്തിയ, ക്രിസ്തുവേ........ഞങ്ങളെ സത്യം, നീതി, കരുണ, സ്നേഹം, ബഹുമാനം, ആദരവ്, തുടങ്ങിയ മേലങ്കികള്‍ അണിയിക്കുക........................ആമേന്‍
No comments:
Post a Comment