ക്രിസ്തുവേ.............പ്രിയ ദൈവമേ.............
വേദപുസ്തക വായന എന്നെ വല്ലാതെ ഉലയ്ക്കുന്നു, അസ്വസ്ഥനാക്കുന്നു...അതെന്‍റെ മനസ്സില്‍ വല്ലാത്ത ഒരു ആന്തല്‍ സൃഷ്ടിക്കുന്നു........................
എന്‍റെ വായില്‍ നിന്നും അറിയാതെ പുറത്തുവരുന്ന വാക്കുകള്‍ എനിക്കിവിടെ കുറിക്കാതിരിക്കാന്‍ കഴിയുന്നില്ല.........ആസാദി........ഹോശന്നാ....ആസാദി........ഹോശന്നാ........
പ്രാര്‍ത്ഥന എന്നെ വല്ലാതെ ഹേമിക്കുന്നു.......എന്‍റെ അയല്‍ക്കാരനിലേക്ക് അതെന്നെ കൊണ്ടെത്തിക്കുന്നു................
വിശുദ്ധകുര്‍ബാനയിലെ എന്‍റെ പങ്കാളിത്തം എന്നെ വല്ലാതെ ഉടച്ചുവാര്‍ക്കുന്നു.............ക്രിസ്തുവേ എന്നെ മുറിക്കുക, എന്നെ തകര്‍ക്കുക, എന്നെ പൊടിക്കുക........ഞാന്‍ അങ്ങയില്‍ അലിഞ്ഞില്ലാതെയാകട്ടെ........
പക്ഷേ.................ഞാന്‍ ബലഹീനനാണല്ലോ ദൈവമേ..........ഞാന്‍ അപരാധിയാണല്ലോ ദൈവമേ....................ഞാന്‍ കഴിവുകേട്ടവനുമാണല്ലോ ദൈവമേ.................................
ക്രിസ്തുവേ.......എന്‍റെ കൈയ്യില്‍ ഒന്നുമില്ലല്ലോ......ഒരു കുരുത്തോലയും, കീറിയ എന്‍റെ വസ്ത്രവുമല്ലാതെ എന്‍റെ പക്കല്‍ ഒന്നുമില്ല.....................
എന്‍റെ വായില്‍ അവിടുന്ന് പകര്‍ന്ന് നല്‍കിയ പാട്ടും, എന്‍റെ ബോധമണ്ഡലത്തില്‍ നിക്ഷേപിച്ച ഒരിത്തിരി വെട്ടവുമായി ഞാന്‍ തെരുവിലേക്കിറങ്ങുന്നു..................
എന്നെ ഉപേക്ഷിക്കരുതേ, തള്ളിക്കളയരുതേ.....................
ക്രിസ്തുവേ...............പ്രിയ ദൈവമേ...................

No comments:
Post a Comment