ഇന്ത്യ ജയിച്ചു പോലും.............ജയിച്ചു പോലും..........
ഇന്ത്യ തോല്‍ക്കുകയാണ്........ഇന്ത്യ തകരുകയാണ്..........
ഞാനീ രാത്രിയുടെ നിശബ്ദതിയിലിരിക്കുമ്പോള്‍ എന്‍റെ 35 സഹോദരങ്ങളെ ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും കാണാതെയായിരിക്കുന്നു............
അവിടെ പോലീസ് തേര്‍വാഴ്ച്ച അരങ്ങേറുന്നു.....ഭക്ഷണമില്ല, വൈദ്യുതിയില്ല, വെള്ളമില്ല................
ഡോ.സയിബാലിനെ വിലങ്ങണിയിച്ച് ജയിലിലേക്ക്
കൊണ്ടുപോകുന്നു.......
രോഹിത് വെമുലയുടെ അമ്മ നീതിക്കായി ധര്‍ണയിരിക്കുന്നു..............
സോണിസോറിമാരുടെ ശരീരങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്നു.......
പോലീസ് രാജിനെതിരെ എഴുതിയതിന്‍റെപേരില്‍ പ്രഭാത് സിംഗ് എന്ന പത്രപ്രവര്‍ത്തകനെ തടവറയില്‍ ആക്കിയിരിക്കുന്നു
ഭരണകൂടഭീകരത അനേകം ഇരകളെ സൃഷ്ടിക്കുന്നു......
എന്നിട്ടും.......ഇന്ത്യ ജയിച്ചു പോലും.............വികസിക്കുകയാണ് പോലും
നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ദേശദ്രോഹവും, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമാകുന്നു.......................
ക്രിസ്തുവേ, ദൈവമേ........അങ്ങ് പറഞ്ഞില്ലേ.....നീതിക്ക് വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാരാണെന്ന്.........
ക്രിസ്തുവേ, അങ്ങ് പറഞ്ഞില്ലേ......നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവന്മാരാണെന്ന്....സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാണെന്ന്...............
No comments:
Post a Comment