ദൈവമേ.......................
വ്യവസ്ഥാപിത പാപഘടനകളുടെ അട്ടഹാസങ്ങളുടെ മധ്യത്തില്‍ ഞാന്‍ നടത്തുന്ന വേദപുസ്തക വായന എന്നെ മുറിപ്പാടുകളിലേക്ക് നയിക്കുന്നു......കുരിശുപോലെയുള്ള തീര്‍ത്തും അപകടകരമായ സാഹചര്യങ്ങള്‍ അതുളവാക്കുന്നു........
സാമ്രാജ്യത്വവ്യവഹാരങ്ങളുടെ നിയതമായ പ്രീതിപ്പെടുത്തലിന്‍റെയും, കപടസുരക്ഷിതത്വത്തിന്‍റെയും പ്രാര്‍ത്ഥനയുടെ കൊട്ടിഘോഷിക്കപ്പെടലിന്‍റെ മധ്യത്തില്‍ എന്‍റെ കുറിയേലായിസ്സോന്‍ (പ്രാര്‍ത്ഥന) പലര്‍ക്കും അരോജകമാവുന്നു.......ഞാന്‍ അവര്‍ക്ക് സ്വീകാര്യനല്ലാതാവുന്നു..........അവരെന്നോട് മിണ്ടാതെയിരിക്കാന്‍ പറയുന്നു............
കപടനീതിയുടെയും ആത്മീയതയുടെയും ആരാധനായിടങ്ങളില്‍ ആളുകള്‍ക്ക് എന്‍റെ നിലവിളിയും കണ്ണുനീരും അരോജകമാവുന്നു................അതെന്നെ അവരുടെയിടയില്‍ പരിഹാസപാത്രനാക്കുന്നു........ഞാന്‍ മാറത്തടിച്ച് നിലവിളിക്കുമ്പോള്‍ അവര്‍ എന്നെ പുച്ഛത്തോടെ നോക്കുന്നു.................
ദൈവമേ.....
വേദപുസ്തകം ഉറക്കെ വായിക്കാതെ എനിക്ക് ജീവിക്കാനാവില്ലല്ലോ......
അങ്ങയോട് പ്രാര്‍ത്ഥിക്കാതെയിരുന്നാല്‍ ഞാന്‍ ഞാനല്ലാതെയാകുമല്ലോ......
ജീവിതാനുഭവങ്ങളുടെ മൂശയില്‍ സൃഷ്ടിക്കപ്പെട്ട,ഉരുത്തിരിഞ്ഞുവന്ന ആരാധനകള്‍ ഏറ്റുപറയാതെ എനിക്കെങ്ങനെ നിലനില്‍ക്കാനാവും............
ദൈവമേ.................
പാപത്തോട് അനുസരണക്കേട് കാണിക്കുവാന്‍ ആരോ എന്നെ വല്ലാതെ ഹേമിക്കുന്നു...........
അത് നീ തന്നെയല്ലേ?
No comments:
Post a Comment