ജീവിതത്തില്‍ മറ്റുള്ളവരില്‍നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് ചിന്തിക്കുമ്പോഴും, പറയുമ്പോഴും.......................
ആരും തിരിഞ്ഞുനോക്കാനില്ലാതിരുന്നപ്പോള്‍ നാം ഒരു കൈ സഹായിച്ചവര്‍ ബോധപൂര്‍വം നമ്മെ മറക്കുകയും വന്‍ അവകാശവാദങ്ങള്‍ മുഴക്കുകയും, അവരുടെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറയുകയും ചെയ്യുകയും, അവരുടെ ഓര്‍മകളില്‍പ്പോലും നാം ഇല്ലാതാവുകയും ചെയ്യുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു നൊമ്പരമുളവാക്കുന്ന യാഥാര്‍ത്ഥ്യമാണ്..................
അങ്ങനെയെങ്കില്‍........................
നമ്മുടെ വീരവാദങ്ങള്‍ കേട്ട് ദൈവം പൊട്ടിച്ചിരിക്കാറുണ്ടാവും.........
നമ്മുടെ നന്ദികേട് കണ്ടു ദൈവം പൊട്ടിക്കരയാറുണ്ടാവും.........
നമ്മുടെ അനീതി കണ്ട് ദൈവം രോഷാകുലനാവുന്നുണ്ടാവും......
നമ്മുടെ അക്രമം കണ്ട് ദൈവം ചാട്ടവാര്‍ തെരയുന്നുണ്ടാവും...........
എന്‍റെ പ്രാര്‍ത്ഥന....................................
ദൈവമേ......പൊറുക്കുക.......എന്‍റെ അപരാധങ്ങളെ...........
ഞാന്‍ ഞാനായത് അവിടുന്ന് അനേകരെ ഒരുക്കിയതുകൊണ്ടാണല്ലോ.......
ഞാന്‍ ഞാനായത് അങ്ങയുടെ നിരന്തരമായ ഇടപെടല്‍ കൊണ്ടാണല്ലോ........
അനേകരെ ഒരുക്കുവാന്‍ എന്നെയും ഉപയോഗിക്കുക
അനേകരുടെ സ്വത്വാന്വേഷണത്തില്‍ അവരോടൊപ്പമായിരിക്കുവാന്‍ എന്നെയും ശക്തീകരിക്കുക.........ആമേന്‍.....
No comments:
Post a Comment