പ്രതിരോധം...........................
തന്നെ വിഴുങ്ങാന്‍ വരുന്ന പാമ്പിന്‍റെ മുന്‍പില്‍, ദൈവം കനിഞ്ഞു നല്‍കിയ, പ്രതിരോധത്തിന്‍റെ ചടുലമായ നീക്കങ്ങളിലൂടെ രക്ഷപ്പെടുന്ന ഒരു തവളയുടെ ചലിക്കുന്ന ചിത്രം കഴിഞ്ഞദിവസം കണ്ടു..............
പ്രതിരോധം ദൈവദത്തമാണ്........ജീവന്‍റെ നിലനില്‍പ്പിന് ഭീഷണി ഉയരുമ്പോള്‍ പ്രതിരോധം തീര്‍ക്കുന്നത് ദൈവികനിയോഗമാണ്.....
പ്രതിരോധങ്ങള്‍ നിയമലംഘനങ്ങളായി ഫാസിസ്റ്റ് ശക്തികള്‍ വ്യാഖ്യാനിക്കുന്നു................
ആഗോളീകരണത്തിന്‍റെ (ശീതീകരിക്കപ്പെട്ട) സുഖത്തില്‍ പ്രതിരോധം തീര്‍ക്കേണ്ടവര്‍ സുഖസുഷുപ്തിയിലും..............
പ്രതിരോധം തീര്‍ക്കുവാന്‍ ജീവന് അവകാശം ഉണ്ടെന്നിരിക്കെ, അതിനുള്ള അവകാശം നിഷേധിക്കുന്നത് ദൈവനിഷേധത്തിനു തുല്യമാണ്.................
അത് ഡല്‍ഹിയില്‍ കൊലചെയ്യപ്പെട്ട കറുത്തവനും, ഇന്ത്യയുടെ വിവിധയിടങ്ങളില്‍ ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്ന ദളിതര്‍ക്കും, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും, സ്ത്രീകള്‍ക്കും തുടങ്ങി ഏവര്‍ക്കും ദൈവികനീതിയുടെ അവകാശമാണ് പ്രതിരോധമെന്നത്...........................
പ്രതിരോധങ്ങളെ തമസ്കരിക്കുകയെന്നാല്‍ ദൈവികയിടപെടലുകളെ തമസ്കരിക്കുകയെന്നാണര്‍ത്ഥം...........................
പ്രതിരോധശേഷി നഷ്ടപ്പെട്ട പൊതുസമൂഹത്തെ കാത്തിരിക്കുന്നത് ജീവന്‍റെ അസ്തമയമാണ്..........................ജീവന്‍റെ കിരണങ്ങള്‍ എവിടെയൊക്കെയോ ഇന്നും മങ്ങാതെ നില്‍ക്കുന്നത്, ആരൊക്കെയോ എവിടെയൊക്കെയോ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതുകൊണ്ടാണ്......................
ഇന്ന് പ്രതിരോധസംഘങ്ങളാകേണ്ട പൊതുസമൂഹവും അതിന്‍റെ ഭാഗമായ സഭയും പലപ്പോഴും അന്വേഷിക്കുന്നത് വിഴുങ്ങാന്‍ വരുന്ന പാമ്പിനോട് എങ്ങിനെ ചങ്ങാത്തം കൂടാം എന്നതാണ്..........അത് ആത്മഹത്യാപരമാണെന്ന് അറിയാനുള്ള തിരിച്ചറിവ് നമുക്കെന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു.........
പ്രതിരോധിക്കുവാന്‍ മറന്ന സമൂഹവും സഭയും കാരം നഷ്ടപ്പെട്ട ഉപ്പുപോലെയാണ്....................ഉപ്പ് പ്രതിരോധത്തിന്‍റെ കലഹത്തിലൂടെയാണ് ജീര്‍ണതയെയും, രുചിയില്ലായ്മയെയും തോല്‍പ്പിക്കുന്നത്...................
ദൈവമേ................മരണത്തിന്‍റെ സേനകള്‍ക്ക്മുന്‍പില്‍ പ്രതിരോധത്തിന്‍റെ കോട്ടകള്‍ തീര്‍ക്കുവാന്‍ എന്നെ ഒരുക്കുക........ആമേന്‍
No comments:
Post a Comment