Powered By Blogger

Wednesday, August 3, 2016

പോരാളി

ശത്രുക്കളുടെ തീയുണ്ടയെക്കാളും ഒരു പോരാളിയെ തളര്‍ത്തുക സഹയാത്രികരുടെ വഞ്ചനയാണ്........ സുഹൃത്ത്‌ ഒറ്റുകാരനാകുമ്പോളാണ് പോരാളിയുടെ മനോവീര്യം കെടുക.......
പലപ്പോഴും, സാത്താന്‍ സുഹൃത്തിന്‍റെ വേഷമണിഞ്ഞ് പോരാളിയോടൊപ്പമുണ്ടാകും..........തിരിച്ചറിയുക പ്രയാസം........
അതുകൊണ്ടാണ് സാത്താനെ വഞ്ചകന്‍, ഒറ്റുകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത്...........
യഥാര്‍ത്ഥ പോരാളി പോരാടുന്നത് അനശ്വരതക്കുവേണ്ടിയല്ല, മറിച്ച് ക്രൂശിക്കപ്പെട്ട് ഉയിര്‍ക്കുവാനാണ്........................
ഒരു പോരാളി നിലത്തുവീഴുന്ന ഒരു വിത്ത് പോലെയാണ്........വീഴുന്നത് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വേണ്ടിയാണ്.....മണ്ണില്‍ അലിഞ്ഞില്ലാതാകുവാനല്ല.......
ജീവിക്കാം ക്രിസ്തുവിനെപ്പോലെ, മരിക്കാം ക്രിസ്തുവിനോടൊപ്പം, ഉത്ഥാനം ചെയ്യാം ക്രിസ്തുവിലൂടെ.......അതാണ്‌ യഥാര്‍ത്ഥ സ്നാനം........

കണ്ടല്‍ പൊക്കുടന്‍

കണ്ടൽക്കാടുകളുടെ തോഴൻ കല്ലേൻ പൊക്കുടൻ(കണ്ടല്‍ പൊക്കുടന്‍) അന്തരിച്ചു
പ്രകൃതിയെ സ്നേഹിച്ച ആ മഹാന് ഒരിറ്റു കണ്ണീര്‍..........
നമ്മള്‍ എന്തിനെ നെഞ്ചിലേറ്റുന്നുവോ അത് നമ്മുടെ സ്വത്വബോധവും സ്വത്വനാമവുമായി മാറും...........
ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഈ ഭൂമിയില്‍ തന്‍റെ ധര്‍മവും നിയോഗവും തിരിച്ചറിഞ്ഞ് ജീവിച്ചതിനുശേഷം കാലയവനികക്കുള്ളില്‍ മറഞ്ഞ 
കണ്ടല്‍ പൊക്കുടന്‍റെ ജീവിതത്തിനുമുന്‍പില്‍ നിന്നുകൊണ്ട് ഒരു കൂപ്പുകൈ.....
എന്നാണാവോ മറ്റൊരു കണ്ടല്‍ പൊക്കുടന്‍ ജനിക്കുക.......?

ജനകീയപ്രതിഷേധത്തിന്‍റെ വിജയം

വിവേചനത്തിനെതിരെ നടന്ന ജനകീയപ്രതിഷേധത്തിന്‍റെ മറ്റൊരു വിജയം..........
അബ്ദുല്‍കലാമിന്‍റെ പുസ്തകം വിവര്‍ത്തനം ചെയ്ത ശ്രീദേവിയെ മാറ്റിനിര്‍ത്തി(സ്ത്രീ, പുരുഷ മതനേതാവിനോടൊപ്പം വേദി പങ്കിടാന്‍ പാടില്ല എന്ന കാരണത്താല്‍) പ്രകാശനച്ചടങ്ങ് നടത്തുവാന്‍ തീരുമാനിച്ച കറന്‍റ് ബുക്സിന്‍റെ നീക്കത്തിനെതിരെ വിവര്‍ത്തകയായ ശ്രീദേവി ഫേസ്ബുക്ക് കുറിപ്പിലൂടെ തുടങ്ങിവെച്ച പ്രതിഷേധം ഒരു വലിയ ജനകീയ ഇടപെടലിലേക്ക് നീങ്ങിയ സാഹചര്യത്തില്‍, പ്രസ്തുത ചടങ്ങ് കറന്‍റ് ബുക്സ്‌ അധികൃതര്‍ ഉപേക്ഷിച്ചു......
ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല..........നേതാക്കളില്ലാതെ, പ്രശസ്തരില്ലാതെ, ജനകീയസംഘങ്ങള്‍, സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വളരെപ്പെട്ടന്ന് രൂപം കൊള്ളുന്നു............അവ വലിയ ഇടപെടലുകളായി മാറുന്നു.........
ഇതൊരു വലിയ ദൈവികഇടപെടലെന്നുപറയുവാന്‍ ദൈവശാസ്ത്രഞ്ജന്മാര്‍ക്ക് കഴിയട്ടെ......
പുതിയലോകത്തിന്‍റെ വരവറിയിക്കുന്ന ഒരു കാലൊച്ച ഞാന്‍ കേള്‍ക്കുന്നു..........ദൈവത്തിന് സ്തുതി.....ഇടപെടലുകള്‍ നടത്തിയ(ശ്രീദേവി ഉള്‍പ്പെടെ) ഏവര്‍ക്കും ദൈവകൃപലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു

നിയന്ത്രണം

ശല്യക്കാരായ തെരുവുപട്ടികളെ കൊല്ലാമെന്ന് സുപ്രീംകോടതി........ഇവിടെ നിയന്ത്രണം പട്ടികള്‍ക്ക്.........ഉപദ്രവിക്കപ്പെടുന്ന മനുഷ്യര്‍ക്കല്ല........
പക്ഷേ.........രണ്ടും, മൂന്നും വയസ്സ് മാത്രമുള്ള പെണ്‍കുട്ടികളെ ഉള്‍പ്പെടെ സ്ത്രീകളെ ഉപദ്രവിക്കുന്ന/പീഡിപ്പിക്കുന്ന പ്രശ്നം ചര്‍ച്ചചെയ്യുമ്പോള്‍ മതനേതാക്കളും, ഭരണകര്‍ത്താക്കളും ഒരുപോലെ പറയും സ്ത്രീകള്‍ പുറത്തിറങ്ങിനടക്കുന്നതാണ് ഇവിടെ പ്രശ്നമെന്ന്........എന്തുകൊണ്ടിവിടെ നിയന്ത്രണം
ഉപദ്രവിക്കപ്പെടുന്നവര്‍ക്ക്............(ഉപദ്രവിക്കുന്ന) പുരുഷന്മാര്‍ക്ക് എന്തുകൊണ്ട് നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ല.........

പ്രസംഗപീഠങ്ങള്‍

ഇന്നത്തെ ക്രിസ്തീയ പ്രസംഗങ്ങളില്‍ വിശ്വാസപരമായ/ദൈവശാസ്ത്രപരമായ/ ദൌത്യസംബന്ധമായ/ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടോ?
അധികവും സദാചാരപോലീസിന്‍റെ നിയമാവലികളുടെ ഘോഷയാത്രയാണോ എന്നൊരു സംശയം?
ഉറഞ്ഞുതുള്ളലില്‍ നിന്നുയുരുന്ന കുറെ ശബ്ദങ്ങളോ, കോഷ്ഠി-കോപ്രായങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന അര്‍ത്ഥമില്ലാത്ത കുറെ കോലാഹലങ്ങളോ ആയി വേദപുസ്തകവ്യാഖ്യാനങ്ങള്‍ തീരുന്നില്ലേ?
പലപ്പോഴും പ്രസംഗപീഠങ്ങള്‍ കഥാപ്രസംഗ- ഏകാംഗാഭിനയ – കോമഡി – വേദികളാകുന്നില്ലേ?

ദൈവകൃപ അവരോടൊപ്പം

അവകാശങ്ങള്‍ക്കായി മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് ധാര്‍മികപിന്തുണനല്‍കുവാന്‍ നമുക്ക് കഴിയുമോ?...........
മുതലാളിത്തത്തിന്‍റെയും യൂണിയനുകളുടെയും ചൂഷണക്രമത്തില്‍നിന്നും പുറത്തുകടക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് കരുത്ത് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.............അവര്‍ ശബ്ദരഹിതരല്ല..........അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്തിയിരിക്കുകയായിരുന്നു................
ആര് പറഞ്ഞു സ്ത്രീകള്‍ ബലഹീനര്‍ ആണെന്ന്......അവരാണ് ഈ സമരത്തിന്‌ നേതൃത്വം നല്‍കുന്നത്.......
ദൈവകൃപ അവരോടൊപ്പം...........ജീവനുള്ള ദൈവം അവരോടൊപ്പം.......
ദൈവിക വിമോചനത്തിന്‍റെ അലയൊലികള്‍ ഇന്നും എല്ലായിടത്തും മുഴങ്ങുന്നു........
കണ്ണുകള്‍ തുറക്കാം....കാതുകള്‍ തുറക്കാം.......കൈകോര്‍ക്കാം അവകാശങ്ങള്‍ക്കായി പോരാടുന്നവരോടൊപ്പം...........

Monday, August 3, 2015

ഫാസിസം വരുന്ന വഴി....................


 ഫാസിസം വരുന്ന വഴി....................

വ്യക്തിപൂജയില്‍ ഇതാരംഭിക്കുന്നു.......................
.
കപട ദേശീയതയുടെ ആരവാരവും അവയുടെ പ്രവാചകരുടെ തള്ളിക്കയറ്റവും................

മാറ്റം, വികസനം, സാമ്പത്തിക പുരോഗതി തുടങ്ങിയവയെക്കുറിച്ചുള്ള പൊള്ളയായ വാക്കുകള്‍.......... മിഥ്യാ വാഗ്ദാനങ്ങള്‍.......

56.5 ഇഞ്ച് നെഞ്ചളവുള്ള ഒരറ്റ ഭരണാധികാരിയും പിന്നെ കുറെ ഏറാന്‍ മൂളികളും.......................

ജനാധിപത്യപത്യത്തിന്‍റെ തൂണുകളായ നിയമനിര്‍മ്മാണം, നീതിന്യായവ്യവസ്ഥ, കാര്യനിര്‍വ്വാഹകവ്യവസ്ഥ, മാധ്യമസംവിധാനങ്ങള്‍ ഇവകളിലെ നിശബ്ദവും എന്നാല്‍ ശക്തവുമായ ഇടപെടലുകള്‍............
പ്രതിഷേധങ്ങളെ, ഭിന്നാഭിപ്രായങ്ങളെ അരിഞ്ഞുതള്ളുന്ന ഭരണനിര്‍വഹകണം......................

ചരിത്രങ്ങളുടെ വളച്ചൊടിക്കല്‍..........കപട മത-രാഷ്ട്രീയ നിറങ്ങളുടെ അടിസ്ഥാനത്തിലുള്ള ചരിത്രവ്യാഖ്യാനവും, നിര്‍മിതിയും.............

ബൌദ്ധികമേഖലയിലും, വിദ്യാഭ്യാസമേഖലയിലുമുള്ള പക്ഷപാതപരമായ, ഏകശിലാത്മകമായ, ഭീഷണിയുടെ മണമുള്ള ഇടപെടല്‍........................

നിശബ്ദമാക്കപ്പെടുന്ന തൂലികയും നൈസര്‍ഗ്ഗികമായ രചനയുടെ അഭാവവും നിലനില്‍ക്കുമ്പോള്‍ത്തന്നെ............വക്രീകരിക്കപ്പെട്ട, സ്വാധീനിക്കപ്പെട്ട, പേപിടിച്ച രചനകളും അവയെ വാഴ്ത്തുന്ന കുറെ സാഹിത്യകൊലപാതകരും...........................

സാംസ്കാരിക പരിസരങ്ങളുടെയും, ചിഹ്നങ്ങളുടെയും, പ്രതീകങ്ങളുടെയും മേലുള്ള അനാവശ്യ ഇടപെടലുകളും, വളച്ചൊടിക്കലും...........

ഭക്ഷണരീതി, വസ്ത്രധാരണം, ഭാഷ തുടങ്ങിയവകളുടെ മേലുള്ള നിയന്ത്രണം അല്ലെങ്കില്‍ പ്രത്യേക നിയമങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍...............
തുറന്ന ചര്‍ച്ചാപരിസരങ്ങളുടെ ഉന്മൂലനം...........

വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും, അതില്‍ നിന്നുളവാകുന്ന ഭരണകൂടഭീകരതയും.........................................

യാഥാര്‍ത്ഥ്യങ്ങളുടെ തമസ്കരിക്കലും..........വളര്‍ച്ചയെന്ന മിഥ്യയുടെ പെരുപ്പിച്ചുകാട്ടലും.......

ഫാസിസം ഇവിടെ പടച്ചുവിടുന്നത് ശീതോഷ്ണവാരായ ജീവനുള്ള കുറെ മൃതശരീരങ്ങളെയും............


ഇവിടെ രസകരമായ ഒരു നിരീക്ഷണമുണ്ട്........................

ഫാസിസം ഒരര്‍ത്ഥത്തില്‍ മനുഷ്യവകാശങ്ങളുടെമേല്‍ കടന്നുകയറുന്നുവെങ്കിലും......ഫാസിസം വച്ചുനീട്ടുന്ന അപ്പക്കഷണങ്ങളില്‍ അഭിരമിക്കുന്ന(അവയ്ക്ക് പിന്നാലെ പായുന്ന), തൃപ്തികണ്ടെത്തുന്ന മതവും, സഭയും ഇന്നിന്‍റെ യാഥാര്‍ത്ഥ്യമാണ്...............ഇവിടെ മതവും, സഭയും ചര്‍ച്ചയാക്കുക അയഥാര്‍ത്ഥമായ, ജീവന്‍റെ അംശം ഒട്ടുമില്ലാത്ത കുറെ വിഷയങ്ങളാവും..........

ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ നിലപാടുകളോട് എത്രയും ചേര്‍ന്ന് നില്‍ക്കാമോ, അത്രയും ചേര്‍ന്ന് നില്‍ക്കുവാന്‍ ശ്രമിക്കുന്ന മത-സാമുദായിക നേതാക്കളുടെ നിലപാടുകള്‍ ഭീതിജനകമാണെന്ന് പറയാതെ വയ്യ......................


ക്രിസ്തുവിനോട് ഒരു വാചകം............ആ കുറുക്കനോട് ഞാന്‍ എന്‍റെ പ്രവൃത്തി ഇന്നും നാളെയും മറ്റെന്നാളും ചെയ്യുമെന്ന് പോയിപ്പറകയെന്ന് പറഞ്ഞ ക്രിസ്തുവേ.......ഇന്നിന്‍റെ കുറുക്കന്മാരോട് ശബ്ദമുയര്‍ത്തുവാന്‍ ഞങ്ങള്‍ക്ക് കരുത്ത് നല്‍കുക.........